‘ഉണ്ട’ പരിസ്ഥിതി നാശമുണ്ടാക്കിയെന്ന് ഹൈക്കോടതി; കേന്ദ്രസര്‍ക്കാര്‍ നടപയിയെടുക്കണം

ഉണ്ട സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ പരിസ്ഥിതിനാശമുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി. സിനിമയുടെ ചിത്രീകരണത്തിനായി വനമേഖലയില്‍ റോഡ് നിര്‍മിച്ച് ഗ്രാവലിട്ടതില്‍ കുറ്റക്കാരെ കേന്ദ്രസര്‍ക്കാര്‍ ശിക്ഷിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

വനത്തിനുണ്ടായ നാശം എത്രയും വേഗം പരിഹരിക്കണം. ഇതിനുള്ള ചെലവ് സിനിമാ നിര്‍മാണ കമ്പനിയില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ചിത്രീകരണം നടത്തിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ കോടതി പരിശോധിച്ചു.

കാസര്‍ഗോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ് വനത്തിലാണ് മമ്മൂട്ടി നായകനായ ഉണ്ട ചിത്രീകരിച്ചത്. അനധികൃതമായാണ് ചിത്രീകരണത്തിന് അനുമതി ലഭിച്ചതെന്ന് ആരോപിച്ച് അനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടനാ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായര്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് കോടതി ഉത്തരവുണ്ടായത്.

Also Read: അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ രണ്ടുവയസുകാരി മകള്‍; യുഎസ് കുടിയേറ്റത്തിനിടെയുണ്ടായ മരണങ്ങള്‍ ലോകത്തിന്റെ കണ്ണുനനയ്ക്കുമ്പോള്‍

DONT MISS
Top