കൊല്ലത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് ലൈംഗികപീഡനം മൂലമുണ്ടായ മാനസികവിഷമത്തിലെന്ന് പൊലീസ്

കൊല്ലം: കൊല്ലം അഞ്ചലില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് ലൈംഗികപീഡനം മൂലമുണ്ടായ മാനസികവിഷമത്തിലെന്ന് പൊലീസ്. പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.

also read: ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴ നഗരസഭ തള്ളി

കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചല്‍ ഇടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ ലൈഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയ രതീഷിനെയും പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശരത്തിനെയും പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി രതീഷ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശരത്ത് വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

also read: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം തനിക്ക് വേദനയുണ്ടാക്കി: മോദി

പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസികവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. രാസപരിശോധന ഫലങ്ങള്‍ ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. രതീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

also read: എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

DONT MISS
Top