അടിമുടി മാറാന്‍ ഒരുങ്ങി ‘അമ്മ’; സംഘടനാ ചുമതലയില്‍ കൂടുതല്‍ സ്ത്രീകള്‍; റിമ, പാര്‍വതി, രമ്യ എന്നിവരെ അഭിനന്ദിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: താരസംഘടനയായ അമ്മ അടിമുടി മാറുന്നു. ഭരണഘടനയില്‍ ഭേദഗതി വരുത്തിയുള്ളതാണ് പുത്തന്‍ മാറ്റം. ഇനിമുതല്‍ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്കായിരിക്കും. കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും ഉണ്ടായിരിക്കും. സംഘടനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ് ഭരണ ഘടനാ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്.സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും.

Also read:കൊടി സുനി ജയിലില്‍ നിന്നും സ്വര്‍ണവ്യാപാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി

സുപ്രീം കോടതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഭരണഘടന ഭേദഗതി ചെയ്യുക എന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. ജൂണ്‍ 30ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ഭരണഘടന ഭേദഗതികള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മ’ രൂപീകരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്.

അതേസമയം അമ്മയുടെ പുതിയ തീരുമാനങ്ങളെ ഹരീഷ് പേരടി അഭിനന്ദിച്ചു. കൂടാതെ മാറ്റത്തിനായി പോരാടിയ പാര്‍വതി തിരുവോത്ത്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവരെയും നടന്‍ അഭിനന്ദിച്ചു.

Also read:‘ശബരിമല യുവതീപ്രവേശനം തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി, യുഡിഎഫിന് വോട്ട് മറിച്ചിട്ടും ബിജെപിയുടെ വോട്ട് ശതമാനം കൂടിയതില്‍ ആശങ്ക’; സിപിഐഎമ്മിന്റെ അവലോകന റിപ്പോര്‍ട്ട്

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്ത്രീ സൗഹൃദമായ ഇങ്ങനെയുള്ള ഒരു തീരുമാനമെടുത്ത അമ്മയുടെ ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍… ഇങ്ങനെ ഒരു തീരുമാനത്തിലേക്കെത്താന്‍ സംഘടനക്കുള്ളില്‍ നിന്നും പുറത്തു നിന്നും സമരം ചെയ്ത പാര്‍വതി തിരുവോത്ത്, റീമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയ സഹോദരിമാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍…. ട്രാന്‍സ് ജെന്‍ഡേഴ്‌സായ കൂട പിറപ്പുകള്‍ക്കു കൂടി സ്ഥാനമുള്ള ഒരു ഭരണ സമതിയായി വളരാന്‍ അമ്മയുടെ മനസ്സിന് വിശാലതയുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു… അമ്മേ അമ്മക്ക്ത് പറ്റും…. എത്രയൊക്കെ വഴക്കുണ്ടാക്കിയാലും ലിംഗഭേദമില്ലാതെ ഞങ്ങള്‍ മക്കളുണ്ട് കൂടെ….

DONT MISS
Top