നെഞ്ചുവേദന; വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ മുംബൈ ആശുപത്രിയില്‍

മുംബൈ: നെഞ്ചുവേദനയെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ പരേലിലെ ഗ്ലോബല്‍ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ലോകകപ്പിലെ കമന്റേറ്ററില്‍ ഒരാളാണ് ലാറ. സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനായി കിക്കറ്റ് വിശകലനം ചെയ്യാന്‍ മുംബൈയില്‍ എത്തിയ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ലാറയ്ക്ക് മുന്‍പൊരിക്കല്‍ ഹൃദയ സ്തംഭനം വന്നിരുന്നു. ഇത് തരണം ചെയ്താണ് അദ്ദേഹം ക്രിക്കറ്റുമായി ബന്ധപ്പെട്ട ടെലവിഷന്‍ പരിപാടികളില്‍ സജീവമായത്. 2007ലാണ് ലാറ വിരമിച്ചത്.

Also read:അടിയന്തരാവസ്ഥയിലൂടെ കോണ്‍ഗ്രസ് രാജ്യത്തെ തടവറയാക്കി, ആ കളങ്കം ഒരിക്കലും മായ്ച്ചുകളയാനാകില്ല: മോദി

ക്രിക്കറ്റ് ലോകം കണ്ട ഏക്കാലത്തേയും മഹാനായ താരങ്ങളിലൊരാളായ ലാറ 2007 ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. 131 ടെസ്റ്റുകളില്‍ നിന്നുമായി 11,953 റണ്‍സും 299 ഏകദിനങ്ങളില്‍ നിന്നുമായി 10,405 റണ്‍സും നേടിയിട്ടുണ്ട് ഈ ഇതിഹാസ താരം.

DONT MISS
Top