ശബരിമല അയ്യപ്പനെ അധിക്ഷേപിച്ച് പോസ്റ്റര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു; സത്യാവസ്ഥ ഇതാണ്

കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളെജില്‍ ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുകൊണ്ടുള്ള എസ്എഫ്‌ഐയുടെ പോസ്റ്റര്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട് ‘റിപ്പോര്‍ട്ടര്‍’ ഓണ്‍ലൈന്‍ വെബ്‌സൈറ്റിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. നവാഗതരെ സ്വാഗതം ചെയ്യാന്‍ എസ്എഫ്‌ഐയുടെ പേരില്‍ സ്ഥാപിച്ച പോസ്റ്ററിന് പിന്നില്‍ എബിവിപിക്കാര്‍ ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു വാര്‍ത്ത ‘ റിപ്പോര്‍ട്ടര്‍’ ഓണ്‍ലൈന്‍ നല്‍കിയിട്ടില്ലെന്ന് അറിയിക്കുന്നു.

Also read:വിവാഹം കഴിഞ്ഞെത്തി തൃണമൂല്‍ ലോക്‌സഭാംഗം നുസ്രത്ത് ജഹാന്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

‘ചിത്രത്തിന് പിന്നില്‍ എവിബിവിക്കാര്‍, ചിത്രം വരച്ചത് ഒരാള്‍ തന്നെ’ എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ ലിങ്ക് ‘പ്രവാസി വ്യവസായിയുടെ ആത്മഹത്യ, ലോക കേരളസഭ ഉപാധ്യക്ഷസ്ഥാനം ചെന്നിത്തല രാജിവെച്ചു’ എന്ന വാര്‍ത്തയുടേതാണ്. ഫെയ്‌സ്ബുക്കില്‍ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പങ്കുവെച്ച ഈ വാര്‍ത്തയെ ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്യുകയായിരുന്നു.

Also read:“പൊട്ടിച്ചിതറി കിടന്നിടത്ത് നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ, നിങ്ങള്‍ ഒരു ഊര്‍ജമാണ്”; ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് ബിനീഷ് കോടിയേരി

അതേസമയം, പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും വിവാദ പോസ്റ്ററുകള്‍ നീക്കം ചെയ്തതായും കോളജ് പ്രിന്‍സിപ്പല്‍ എപി ജയദേവന്‍ അറിയിച്ചിട്ടുണ്ട്. പോസ്റ്ററുകള്‍ സ്ഥാപിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് അടുത്ത കോളജ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കും.

DONT MISS
Top