അബ്ഹ വിമാനത്താവളത്തിലെ ഹൂതി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് ഇന്ത്യക്കാര്‍ അടക്കം 21 പേര്‍ക്ക് പരിക്ക്

ജിദ്ദ:  സൗദിയിലെ അബ്ഹ സിവിലിയന്‍ എയര്‍പോര്‍ട്ടിനുനേരെ ഹൂതി വിമതരുടെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് നാല് ഇന്ത്യക്കാര്‍ അടക്കം 21 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് സിറിയന്‍ പൗരന്‍ ആണ്. ഞായറാഴ്ച രാത്രി 9.10നായിരുന്നു സംഭവം നടന്നത്. തെക്കന്‍ സൗദി അറേബ്യയിലെ അബ്ഹ, ജിസാന്‍ എയര്‍പോര്‍ട്ടുകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നെന്ന് അല്‍മസിറാ ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.

also read: കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും പിതാവിന്റെ പേര് ബിനോയ് വി ബാലകൃഷ്ണന്‍

പരിക്കേറ്റവരില്‍ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ട്. 13 സ്വദേശികളും നാല് ഇന്ത്യക്കാരും രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരും രണ്ട് ബംഗ്ലാദേശുകാരും പരിക്കേറ്റവരില്‍പെടും. അബ്ഹ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്കിലാണ് ഡ്രോണ്‍ ഇടിച്ചതെന്ന് സൗദി ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു. വിമാനത്താവളത്തിലേക്കു വന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ്ങിലേക്ക് വരികയായിരുന്ന വിമാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണം സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ പതിച്ചത് വിമാനത്താവളത്തിന് മുന്നിലെ റസ്റ്റോറന്റിനടുത്തായിരുന്നു. ഈമാസം ആദ്യം ഇതേ എയര്‍പോര്‍ട്ടില്‍ ഹൂതി മിസൈലുകള്‍ ഇടിച്ചിരുന്നു. 26 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

also read: ‘ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു’; മോദിയുമായി കൂട്ടിക്കാഴ്ച നടത്തി അബ്ദുള്ളക്കുട്ടി

നാലുവര്‍ഷമായി യെമന്‍ സര്‍ക്കാര്‍ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ സഖ്യത്തെ നയിക്കുന്നത് സൗദിയാണ്. 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധം യെമനെ അങ്ങേയറ്റം തകര്‍ത്തിട്ടുണ്ട്. 2015ല്‍ വിമതര്‍ യെമന്റെ പടിഞ്ഞാറന്‍ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നതോടെയാണ് യുദ്ധം ആരംഭിച്ചത്. വിമതര്‍ക്ക് ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്റെ സഹായമുണ്ടെന്നാണ് സൗദി ആരോപിക്കുന്നത്. യെമന്‍ യുദ്ധത്തില്‍ ഇതുവരെ 7000 പൗരന്മാര്‍ കൊല്ലപ്പെടുകയും 11000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് യു.എന്‍ പറയുന്നത്.

DONT MISS
Top