ആപ്പിള്‍ ചൈനയില്‍നിന്ന് പിന്‍വാങ്ങാനൊരുങ്ങുന്നു; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ച് ചൈന

വാവെയ് കമ്പനിയോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുര്‍ത്തിപ്പോരുന്ന ശത്രുതാ മനോഭാവം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തേയും ബാധിക്കുന്നു. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ചൈന നികുതി വര്‍ദ്ധിപ്പിച്ചു.

ഇതോടെ ആപ്പിള്‍ കമ്പനിക്കും തിരിച്ചടിയുണ്ടാവുകയാണ്. ചൈനയില്‍നിന്ന് പിന്‍വാങ്ങാനാണ് ആപ്പിള്‍ ആലോചിക്കുന്നത്. ഐഫോണ്‍ നിര്‍മാണം 30 ശതമാനം വരെ ആപ്പിള്‍ ഉടന്‍ നിര്‍ത്തിയേക്കും. മറ്റ് അമേരിക്കന്‍ കമ്പനികള്‍ക്കും ചൈനയുടെ നീക്കം തിരിച്ചടിയാണ്.

അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതിയാണ് ചൈന ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഐഫോണ്‍ വില 14 ശതമാനം വരെ വര്‍ദ്ധിക്കും. ഇത് അന്താരാഷ്ട്രവിപണിയില്‍ ആപ്പിളിന് തിരിച്ചടി നല്‍കും.

നിങ്ങളുടെ ഉത്പന്നങ്ങളുടെ നിര്‍മാണം ചൈനയില്‍ വെച്ച് ചെയ്യാതെ അമേരിക്കയില്‍ നിര്‍മിക്കാന്‍ ട്രംപ് ആപ്പിളിനോട് നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന നികുതി വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം നേരത്തെതന്നെ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 50 ബില്യണ്‍ ഡോളറിന്റെ അധിക തീരുവ അമേരിക്കയും ചുമത്തിയിരുന്നു.

DONT MISS
Top