മുസ്‌ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിനാലാണ് സുനൈനയെ വീട്ടില്‍ നിന്ന് പുറത്താക്കിയത്, ഹൃത്വികും പിതാവും ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു; കങ്കണയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍

വീട്ടുകാര്‍ക്കൊപ്പമുള്ള ജീവിതം നരകമായിരുന്നുവെന്നും ഹോട്ടലില്‍ താമസം മാറേണ്ടി വന്നെന്നും വെളിപ്പെടുത്തി നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍ രംഗത്തെത്തിയിരുന്നു. നരകത്തിനുള്ളിലെ ജീവിതം തുടരുന്നുവെന്നും ആകെ മടുത്തുവെന്നും സുനൈന ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ കങ്കണയെ പിന്തുണച്ചും സുനൈന ട്വീറ്റ് ചെയ്തു. താന്‍ കങ്കണയെ പിന്തുണയ്ക്കുന്നുവെന്നാണ് സുനൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also read:വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കൊല്ലത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം

ഇപ്പോഴിതാ, സുനൈനയെ വീട്ടില്‍ നിന്ന് പുറത്താക്കിയതാണെന്ന വെളിപ്പെടുത്തലുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തെത്തിയിരിക്കുകയാണ്. ഒരു മുസ്‌ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരിലാണ് സുനൈനയെ മര്‍ദിച്ച് പുറത്താക്കിയതെന്ന് രംഗോലി ട്വിറ്ററില്‍ കുറിച്ചു.

Also read:“കണ്ടാല്‍ രോഗം ബാധിച്ചവരെപ്പോലെ”, മെലിഞ്ഞ കീര്‍ത്തി സുരേഷിനെ അപഹസിച്ച് ശ്രീറെഡ്ഡി

‘ഡല്‍ഹിയിലുള്ള ഒരു മുസ്‌ലിം ചെറുപ്പക്കാരനുമായി പ്രണയത്തിലായതിനാലാണ് ഹൃത്വിക്കും പിതാവും ചേര്‍ന്ന് അവളെ മര്‍ദ്ദിക്കുകയും വീടിന് പുറത്താക്കുകയും ചെയ്തത്. കഴിഞ്ഞ ആഴ്ച്ച ഒരു വനിതാ പൊലീസുകാരിയെ കൊണ്ടുവന്ന് അവര്‍ സുനൈനയെ ഉപദ്രവിച്ചു. അവളുടെ പിതാവ് മര്‍ദ്ദിക്കുകയും സഹോദരന്‍ അവളെ ജയിലഴിക്കുള്ളില്‍ ആക്കാനും നോക്കുകയാണ്.അവര്‍ മൂലം എന്തെങ്കിലും ആപത്ത് അവള്‍ക്ക് സംഭവിച്ചു പോകുമോ എന്ന ഭയമുണ്ട് എനിക്ക്. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍. കങ്കണയെ ഇടയിക്കിടയ്ക്ക് ഫോണില്‍ വിളിച്ച് കരയുകയാണ് സുനൈന. എങ്ങനെ അവളെ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവളുടെ സുരക്ഷയെക്കരുതി ഫോണ്‍ നമ്പര്‍ ഞങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ടി വന്നു.’- രംഗോലി ട്വിറ്ററില്‍ കുറിച്ചു.

DONT MISS
Top