പട്ടിണി പാവങ്ങള്‍ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കുന്ന തുകയായിരിക്കും മക്കള്‍ ഡാന്‍സ് ബാറുകളില്‍ വാരിവിതറുന്നത്: ബിന്ദു കൃഷ്ണ

കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന കേരളത്തിലെ പട്ടിണി പാവങ്ങളുടെ സമ്പാദ്യമാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരിയെറിയുന്നതെന്ന് ബിന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ബിന്ദു കൃഷ്ണ തന്റെ പോസ്റ്റിലൂടെ ആരോപിച്ചു.

Also read:പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം; ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

ബിന്ദു കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിപിഐഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവുകള്‍ നിരത്തിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാകാം ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്.

കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍, പാര്‍ട്ടി സെക്രട്ടറി, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്.

Also read:‘എത്ര വിക്കറ്റുകള്‍ വീണു’; മസ്തിഷ്‌കജ്വരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ക്രിക്കറ്റിനെക്കുറിച്ച് തിരക്കി ആരോഗ്യ മന്ത്രി; വിവാദം (വീഡിയോ)

ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ്.

DONT MISS
Top