മസ്തിഷ്‌കജ്വരം: ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം നൂറായി

പാറ്റ്‌ന: മസ്തിഷ്‌കജ്വരം ബാധിച്ച് ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം നൂറായി. 250 ഓളം കുട്ടികളെയാണ് സമാന അസുഖം ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒന്നു മുതല്‍ പത്ത് വയസുവരെയുള്ള കുട്ടികളെയാണ് പ്രധാനമായും അസുഖം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 20 കുട്ടികളാണ മരണപ്പെട്ടത്. കടുത്ത പനി, തലവേദന, വിറയല്‍ തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടികളുടെ നാഡീവ്യൂഹത്തെയാണ് അസുഖം ബാധിച്ചിരിക്കുന്നത്.

also read: ക്ഷേത്രത്തിനുള്ളില്‍ വെച്ച് സംഘം ചേര്‍ന്ന് മദ്യപിക്കല്‍; ചോദ്യം ചെയ്ത പൂജാരിയെ യുവാക്കള്‍ കുത്തികൊന്നു

ശ്രീകൃഷ്ണ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് കൂടുതല്‍ മരിച്ചത്. 83 കുട്ടികള്‍ ശ്രീകൃഷ്ണയില്‍ നിന്നും 17 കുട്ടികള്‍ കേജ്‌രിവാള്‍ ആശുപത്രിയില്‍ നിന്നുമാണ് മരിച്ചിരിക്കുന്നത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം വീതം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗത്തിനോട് പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യണം എന്നും അദ്ദേഹം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

also read: ‘അംഗബലം കുറഞ്ഞതില്‍ വിഷമിക്കരുത്, ക്രിയാത്മകമായി പ്രവര്‍ത്തിക്കൂ’; പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കൂടുതല്‍ കുട്ടികള്‍ മരണപ്പെട്ട ശ്രീകൃഷ്ണ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്രത്തിന്റെ എല്ലാവിധത്തിലുള്ള സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

also read: “മറച്ചു വയ്ക്കാനായി ഒന്നും ഉണ്ടാവരുത്”, അല്‍പ വസ്ത്രധാരിയായി ഇന്‍സ്‌റ്റൈല്‍ മാസികക്ക് നല്‍കിയ ഫോട്ടോ ഷൂട്ട് വീണ്ടും ചര്‍ച്ചയാക്കി പ്രിയങ്ക ചോപ്ര (വീഡിയോ)

DONT MISS
Top