പാര്‍ലെ ജി ബിസ്‌കറ്റ് നിര്‍മാണ പ്ലാന്റില്‍ ബാലവേല; 26 കുട്ടികളെ മോചിപ്പിച്ചു

റായ്പുര്‍: പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മാണ കമ്പിനിയായ പാര്‍ലെ ജിയുടെ റായ്പൂരിലെ യൂണിറ്റില്‍ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു. 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മോചിപ്പിച്ചവരില്‍ ഏറെയും. ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെയെത്തി ജോലി ചെയ്തിരുന്നതായി ജില്ലാ ബാലാവകാശ സംരക്ഷണ ഉദ്യോഗസ്ഥന്‍ നവനീത് സ്വന്‍കാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൗത്യ സേന നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. വിധന്‍സഭ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഓ അശ്വനി റാത്തോറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

also read: കാറിൽ EX-MP ബോർഡ്; ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്ന് ആറ്റിങ്ങല്‍ മുന്‍ എംപി എ സമ്പത്ത്‌

റായ്പുരിലെ അമസിവ്‌നി മേഖലയില്‍ ധാരാളം കുട്ടികള്‍ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പന്‍ ബച്ചാവോ ആന്ദോളന് ലഭിച്ചതോടെയാണ് സേന പരിശോധനക്കായുള്ള നീക്കം നടത്തിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശം ലഭിച്ചശേഷമായിരുന്നു ഇത്. കുട്ടികള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. 5000 മുതല്‍ 7000 രൂപ വരെയാണ് ഇവര്‍ക്ക് വേതനം നല്‍കിയിരുന്നത്.

also read: ഇവന്‍ ചെറുപ്പം മുതല്‍ അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്നു, പലപ്പോഴും ഞങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ട്, ഇവന്റെ കയ്യില്‍ വന്നു പെടുന്ന സാധാരണക്കാരെ കുറിച്ചായിരുന്നു ആധി മുഴുവനും; അജാസിനെക്കുറിച്ച് അഭിഭാഷകന്റെ കുറിപ്പ്

രക്ഷിച്ചെടുത്ത കുട്ടികളെ സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫാക്ടറി ഉടമയ്‌ക്കെതിരെ ബാലാവകാശ നിയമത്തിലെ 79ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

DONT MISS
Top