കുട്ടി ബസില്‍ കുടുങ്ങിയതറിയാതെ ബസ് ലോക്ക് ചെയ്ത് ഡ്രൈവര്‍ ഇറങ്ങിപ്പോയി; ചൂടേറ്റ് മലയാളി വിദ്യാര്‍ത്ഥിക്ക് ദുബായിയില്‍ ദാരുണാന്ത്യം

ദുബായ്: ദുബായിയില്‍ ഖുര്‍ ആന്‍ കേന്ദ്രത്തിലേക്ക് പോയ ബസില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥിക്ക് ചൂടേറ്റ് ദാരുണമരണം. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസലാ (6)ണ് മരിച്ചത്. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നു. രാവിലെ എട്ടിനായിരുന്നു കുട്ടി ബസില്‍ കുടുങ്ങിയത്.

also read: അജാസില്‍ നിന്നും നിരന്തരം ശല്യം ഉണ്ടായിരുന്നു; സൗമ്യയുടെ മകന്റെ മൊഴി

ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളെല്ലാം ബസില്‍ നിന്നിറങ്ങിയെങ്കിലും ഫര്‍ഹാന്‍ ഫൈസല്‍ സെന്ററിന് മുന്‍പില്‍ നിര്‍ത്തിയിട്ട ബസില്‍ ബാക്കിയാവുകയായിരുന്നു. ഇതറിയാതെ കണ്ടക്ടറും ഡ്രൈവറും ബസിന്റെ വാതില്‍ പൂട്ടി ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകളോളം ബസില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയെ പിന്നീട് ചൂടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

also read: മാവേലിക്കരയില്‍ പൊലീസുകാരിയെ ചുട്ടുകൊന്നത് പൊലീസുകാരന്‍; വെട്ടിയ ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി

മൃതദേഹം പോലീസ് ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി. മലയാളികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സിന് കീഴിലുള്ളതാണ് ദുബായിയിലെ ഈ ഖുര്‍ആന്‍ കേന്ദ്രങ്ങള്‍. പോലീസ് അന്വേഷണം ആരംഭിച്ചു.

DONT MISS
Top