കുവൈത്തില്‍ ഇത്തവണ വേനല്‍ ചൂട് കടുക്കും; താപനില 50 ഡിഗ്രി കടന്നു

കുവൈത്ത് : രാജ്യം കണ്ട ഏറ്റവും ചൂടു കൂടിയ വേനല്‍ക്കാലമാണ് വരാന്‍പോകുന്നതെന്ന്  കുവൈത്ത് കാലാവസ്ഥാ നിരീക്ഷകര്‍ മന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലം തുടങ്ങിയപ്പോള്‍ തന്നെ താപനില 50 ഡിഗ്രി സെല്‍ഷ്യസിനും മുകളിലെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ചൂട് അതികഠിനമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച ലോകത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കുവൈത്തിലായിരുന്നു. ചൂട് 50.2 ഡിഗ്രിയായതോടെ ജനം വലഞ്ഞു.

also read: ‘നിങ്ങള്‍ ഒരു പുണ്യാളനാണെന്ന് കരുതരുത്, നിങ്ങളുടെ ഇരട്ടത്താപ്പ് ഇന്ന് എല്ലാവര്‍ക്കും അറിയാം’; വിശാലിനോട് പൊട്ടിത്തെറിച്ച് വരലക്ഷ്മി

അതിനിടെ സുര്‍റ മേഖലയില്‍ സൂര്യാഘാതമേറ്റു ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് നിലയിലെത്തിയതോടെ സ്വയം നിയന്ത്രണവും കരുതലുമുണ്ടാകണമെന്നു വൈദ്യുതി, ജലം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹരി ആവശ്യപ്പെട്ടു. തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു മാനവശേഷി അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

also read: ലിച്ചി പഴത്തില്‍ വിഷാംശം; ബിഹാറില്‍ പത്ത് ദിവസത്തിനിടെ 57 കുട്ടികള്‍ മരിച്ചു

സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സാഹചര്യം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകളെടുക്കണമെന്നാണ് പ്രവാസികളടക്കമുള്ളവരോട് അധികൃതരുടെ നിര്‍ദേശം.

DONT MISS
Top