“ഈ വാര്‍ത്തകള്‍ വന്നിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല”; കുടുംബത്തിനെതിരെ സുനൈന

അര്‍ബുദ രോഗത്തെ അതിജീവിച്ച താരപുത്രിയാണ് സുനൈന റോഷന്‍. തന്റെ അതിജീവനത്തെക്കുറിച്ച് സുനൈന പുസ്തകം എഴുതുകയും അത് സഹോദരന്‍ ഹൃത്വിക് റോഷന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടി ബൈപോളാര്‍ ഡിസോര്‍ഡറിന് ചികിത്സയിലാണെന്നും നില ഗുരുതരമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് നടി വ്യക്തമാക്കി. കൂടാതെ കുടുംബത്തിനെതിരെയും നടി രംഗത്തെത്തി.

Also read:” ഓഫീസില്‍ വരാനാണ് അയാള്‍ ആവശ്യപ്പെട്ടത്, അവിടെയെത്തിയപ്പോഴാണ് അത് അയാളുടെ വീടാണെന്ന് മനസ്സിലായത്”; കൂടുതല്‍ വെളിപ്പെടുത്തലുമായി നടി ശാലു

‘ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷന്‍) വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ഞാന്‍ അറിയുന്നത്. മദ്യപാനത്തിനായി ലണ്ടനില്‍ ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് ഞാന്‍ അറിയുന്നത്. ആ സമയം മുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു.’ സുനൈന പറഞ്ഞു.

Also read:“നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കുക”; ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്ക്ക് രൂക്ഷപ്രതികരണവുമായി സമന്ത

‘ഞാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്താണ് കഴിയുന്നത്. എന്റെ കുടുംബത്തെ ഈ പ്രശ്‌നങ്ങളൊന്നും ബാധിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുമ്പോള്‍ ഞാന്‍ ഒരു നിലയില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഈ വാര്‍ത്തകള്‍ വന്നിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല. അവര്‍ എന്നെ പിന്തുണയ്ക്കാത്തത് വളരെ ദുഃഖകരമായ സംഗതിയാണ്’- സുനൈന പറഞ്ഞു.

DONT MISS
Top