‘വായു’ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്; കേരളത്തില്‍ ചില ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

മധ്യകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിലുമായി രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്തിലേക്കെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച അതിരാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരത്ത് മണിക്കൂറില്‍ 110 മുതല്‍ 135 കി.മീ വരെ വേഗതിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

also read: വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടു: മുഖ്യമന്ത്രി

കേരളം ‘വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ല. എന്നാല്‍ ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജൂണ്‍ 13 വരെ കടലില്‍ പോകരുത്. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ട്.

also read: അഭിനന്ദനെ പരിഹസിച്ച പാക് പരസ്യത്തിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു; പരസ്യത്തില്‍ വംശീയ അധിക്ഷേപവും

12 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലികളിലും 13 ന് എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും 14ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും 15 ന് ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

also read: ബൈക്കുകളുടെ ഇറക്കുമതി നികുതി ഒറ്റ ഫോണ്‍കോളില്‍ മോദി 50% കുറച്ചു, മുഴുവനും നീക്കണം; ഇന്ത്യയുടെ നയത്തെ കുറ്റപ്പെടുത്തി ട്രംപ്

DONT MISS
Top