ബൈക്കുകളുടെ ഇറക്കുമതി നികുതി ഒറ്റ ഫോണ്‍കോളില്‍ മോദി 50% കുറച്ചു, മുഴുവനും നീക്കണം; ഇന്ത്യയുടെ നയത്തെ കുറ്റപ്പെടുത്തി ട്രംപ്

അമേരിക്കന്‍ ബൈക്കുകളുടെ നികുതി 100 ശതമാനമായിരുന്നത് ഒറ്റ ഫോണ്‍കോളില്‍ 50 ശതമാനമാക്കി കുറച്ചു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോദിയോട് ഫോണില്‍ ആവശ്യപ്പെട്ടപ്പോളാണ് 50 ശതമാനം കുറവ് വരുത്തിയത്. എന്നാല്‍ നികുതി പൂര്‍ണമായും എടുത്തുകളയണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

താന്‍ മോദിയുമായി ബന്ധപ്പെട്ട് ബൈക്കുകളുടെ ഇറക്കുമതി ചുങ്കം 50 ശതമാനമായി കുറച്ചു. ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ആയിരക്കണക്കിന് ബൈക്കുകളാണ് ഒരു നികുതിയുമില്ലാതെ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി പൂര്‍ണമായും എടുത്തുകളയണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ആലോചിച്ച് തീരുമാനിക്കാം എന്നായിരുന്നു മോദി പറഞ്ഞത് എന്നും ട്രംപ് പറഞ്ഞു.

ഗാട്ട് കരാര്‍ പ്രകാരം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ നികുതിയില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താല്‍ കുറഞ്ഞത് 20 ശതമാനം നികുതിയുമുണ്ട്. ഒരുതരത്തിലും ഈ വ്യത്യാസം അംഗീകരിക്കാനാവില്ല എന്നാണ് ട്രംപ് പറയുന്നത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ ഉള്‍പ്പെടെയുള്ള ബൈക്കുകള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചത്. ഇത് വളരെക്കാലമായി ട്രംപ് ഉന്നയിക്കുന്ന വിഷയമാണ്.

Also Read: ഇന്ത്യയില്‍ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരമെന്ന പെരുമ വീണ്ടും നിലനിര്‍ത്തി പത്തനംതിട്ട

DONT MISS
Top