സിയാച്ചിനിലെ തണുപ്പില്‍ ചുറ്റികയ്ക്ക് അടിച്ചിട്ടും പൊട്ടാത്ത ജ്യൂസ് കട്ടയും മുട്ടയും; വീഡിയോ പുറത്തുവിട്ട് സൈന്യം

സിയാച്ചിനിലെ തണുത്ത അന്തരീക്ഷത്തില്‍ എന്തും തണുത്തുറഞ്ഞുപോകും. അത് കഴിക്കാനുള്ള ഭക്ഷണം മാത്രമല്ല, ശ്വാസം പോലും തണുത്തുറയുന്ന അവസ്ഥ. ഈ സാഹചര്യത്തില്‍ കഴിയേണ്ടി വരുന്ന മനുഷ്യ ജീവിതങ്ങളുടെ കാര്യം അതിലും ഭീകരം. അത് ഇമചിമ്മാതെ കാവല്‍ നില്‍ക്കുന്ന ജോലിയാണെങ്കില്‍ സാധാരക്കാര്‍ക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്.

സിയാച്ചിനിലെ പട്ടാളക്കാരാണ് സമാന അവസ്ഥയിലൂടെ കടന്നുപോകുന്നത്. അവര്‍ അനുവഭിക്കുന്ന കഷ്ടത എന്തെന്ന് വ്യക്തമാക്കി ഒരു വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഭക്ഷണം പോലും ഉറഞ്ഞുപോകുന്നത് ഇവര്‍ വീഡിയോയില്‍ കാട്ടിത്തരുന്നു.

കുടിക്കാനുള്ള ജ്യൂസ് ചുറ്റികയ്ക്ക് അടിച്ചിട്ടും പൊട്ടാത്ത അവസ്ഥയിലാണ്. മുട്ടയും അങ്ങനെതന്നെ. ഇവിടുത്തെ ജീവിതം കഷ്ടമേറിയതാണെന്ന് സൈനികര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

#Life_in_siachen !!See the condition of the eatables of troops stationed in siachen glacier , juice turns out to be a brick , frozen egg ,potatoes , tomatoes etc.., with this they have to survive there in siachen for 3 months. This is where they serve , where the temperature can go down from -40 to -70 degree Celsius.May God be with them, protect them and bless them !!#Mavericks (IMA with love)

Indian Military Academy, Dehradun द्वारा इस दिन पोस्ट की गई शनिवार, 8 जून 2019

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. 20,000 അടി ഉയരത്തിലാണ് ഈ മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ടയിടത്തിന്റെ സ്ഥാനം. 1984ല്‍ ഓപ്പറേഷന്‍ മേഘ്ദൂതിലൂടെ ഇന്ത്യ പിടിച്ചെടുത്ത സിയാച്ചിനില്‍ കനത്ത കാവലും സൈനിക വിന്യാസവുമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

DONT MISS
Top