“നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, ഇനിയും നിനക്കേറെ ദൂരം പോകാനുണ്ട്”; റിമയെ പ്രശംസിച്ച് പാര്‍വതി

കൊച്ചി: റിമ കല്ലിങ്കല്‍ നിര്‍മിച്ച ആദ്യ സിനിമ ‘ വൈറസ്’ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. കേരളക്കരയാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ അടിസ്ഥാനമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തത് ആഷിക് അബുവാണ്. ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയുടെ വേഷത്തില്‍ എത്തുന്നത് റിമ കല്ലിങ്കലാണ്. ഈ അവസരത്തില്‍ റിമയെ ആശംസിച്ച് നടി പാര്‍വതി രംഗത്തെത്തി. റിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നുവെന്നും നല്ലൊരു സുഹൃത്താണെന്നും പാര്‍വതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് റിമയെക്കുറിച്ച് നടി പങ്കുവെച്ചത്. വൈറസിന്റെ ചിത്രീകരണ വേളയില്‍ പകര്‍ത്തിയ ഇവരുവരുടേയും ഫോട്ടോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

Also read:100 രൂപ ഫണ്ട് കിട്ടുമ്പോള്‍ 50 രൂപയെങ്കിലും നാടിന് വേണ്ടി ചെലവഴിക്കണം, ഇപ്പോള്‍ നാടിനെ നശിപ്പിക്കാന്‍ പലരും ഇറങ്ങി തിരിച്ചിട്ടുണ്ട്, ഇത്തരക്കാര്‍ എല്ലാ ദിവസവും മണ്ടത്തരങ്ങള്‍ പറയുന്നു: ചെമ്പന്‍ വിനോദ്

‘നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. വിധിനിര്‍ണയിക്കുന്നവളും സത്യസന്ധയും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കലാകാരിയും ആയിരിക്കുന്നതെങ്ങനെയെന്ന് നീയെനിക്കു കാണിച്ചു തന്നു. നിന്റെ സൗഹൃദത്തിലൂടെ സത്യസന്ധതയുടെ മൂല്യം ഞാന്‍ പഠിച്ചു… മറ്റുള്ളവരോടു മാത്രമല്ല, സ്വന്തം സ്വത്വത്തിനോടും സത്യസന്ധത പുലര്‍ത്തേണ്ടത് പ്രധാനമാണെന്ന് തിരിച്ചറിഞ്ഞു. പ്രയാസമേറിയ സമയങ്ങളില്‍ നീയെനിക്കൊപ്പം നിലകൊണ്ടു. നമുക്ക് പ്രിയപ്പെട്ടവരെ അവരുടെ ബുദ്ധിമുട്ടേറിയ ദിവസങ്ങളില്‍ എങ്ങനെ ചേര്‍ത്തുപിടിക്കണമെന്നു നീ എനിക്ക് കാണിച്ചു തന്നു. എന്നും ധൈര്യമായി ആശ്രയിക്കാവുന്ന സുഹൃത്താണ് സുഹൃത്തുക്കളില്ലേ… അതാണ് നീയെനിക്ക്’- പാര്‍വതി പറഞ്ഞു.

Also read:ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക നടി അനുപമ പരമേശ്വരന്‍; ചര്‍ച്ചകള്‍ മുറുകിയതോടെ വിശദീകരണവുമായി നടി

‘റിമ കല്ലിങ്കല്‍ പ്രസന്റ്‌സ്’ എന്ന എഴുത്തില്‍ തുടങ്ങുന്ന ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ട്. ഇനിയും നിനക്കേറെ ദൂരം പോകാനുണ്ട് എന്റെ പ്രിയപ്പെട്ട പോരാളിയായ രാജ്ഞി…എന്ന് പറഞ്ഞുകൊണ്ടാണ് പാര്‍വ്വതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

View this post on Instagram

Rima ❤️ I am so incredibly proud of you. You’ve shown me how to be a game-changer, a truthsayer and an absolutely uncompromising artist by example! Through your company, I have learnt the value of honesty; towards others yes but more importantly , toward oneself! You’ve stuck by me during some very difficult times, showing me how you never back down supporting your people. You’re that friend one can always count on. It takes a lot of courage to be so gracefully open to growth while embodying these values that is quite rare to find these days. These photos were taken at the location for @virusmovieofficial (candid brilliance by @parari_muhsin , thank you!). We were discussing certain detailing of the character I portrayed in the movie. It helped me so much while trying to figure out her nuances. One of my favourite days, because I felt so safe in a surrounding so nurturing for an artist like me. Ah! all this sounds too formal but I really have to put this out there as VIRUS releases today. It is an ABSOLUTE HONOUR to be part of a movie that starts with the title- “RIMA KALLINGAL PRESENTS” Here’s to many more, my dearest fellow warrior queen! Let’s keep making art! (P.S SQUISHY HUGS ARE EN ROUTE AND WILL SMOTHER YOU SHORTLY!)

A post shared by Parvathy Thiruvothu (@par_vathy) on

DONT MISS
Top