ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കെകെ ശൈലജ

കോട്ടയം: ചികിത്സ കിട്ടാതെ കോട്ടയം മെഡിക്കല്‍ കോളെജില്‍ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Also read:ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ തിടുക്കം വോട്ടര്‍മാരെ സംശയാലുക്കളാക്കി; സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി

കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസ്(62)ആണ് ചികിത്സ കിട്ടാതെ മരിച്ചത്. എച്ച്‌വണ്‍ എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ ജേക്കബ് തോമസിനെ (62) വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കി അയച്ചുവെന്നാണ് ആരോപണം. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെന്റിലേറ്റര്‍ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ്, മാതാ ആശുപത്രികളിലെ ഡോക്ടര്‍മാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകള്‍ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Also read:“മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യും”; അബ്ദുള്ളക്കുട്ടിയെയും കെ സുധാകരനെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ശ്രീധരന്‍പിള്ള

അതേസമയം രോഗി മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി പിആര്‍ഒയെ ജേക്കബിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

DONT MISS
Top