പ്രണയിച്ചതിന് യുവാവിന് ക്രൂരമര്‍ദനം; കയ്യും കാലും തല്ലിയൊടിച്ചു, കെട്ടിത്തൂക്കി മൂത്രം കുടിപ്പിച്ചു

മലപ്പുറം: പ്രണയിച്ചെന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ റയില്‍വേ ട്രാക്കിലിട്ട് കൈകാലുകള്‍ തല്ലിയൊടിച്ച ശേഷം ക്രൂരമായി മര്‍ദിച്ചു. പാതായ്ക്കര ചുണ്ടപ്പറ്റ നാഷിദ് അലിയാണ് മര്‍ദനത്തിന് ഇരയായത്. രാവിലെ മുതല്‍ കാണാതായ യുവാവിനായി ബന്ധുക്കള്‍ തെരച്ചിലിലായിരുന്നു. വൈകുന്നേരം അക്രമികള്‍ തന്നെയാണ് യുവാവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ബന്ധുക്കള്‍ എത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു നൗഷിദ് അലി. അവശനിലയിലായ യുവാവ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

also read: ‘ഉള്ളി, ഉള്ളി’യെന്ന വിളിയാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്: കെ സുരേന്ദ്രന്‍

പെണ്‍കുട്ടിയുടെ ബന്ധുവടക്കം അഞ്ചംഗസംഘം ശനിയാഴ്ച രാവിലെ ആറിനാണ് ഇരുപതുകാരനായ നാഷിദ് അലിയെ  ഫോണില്‍ വിളിച്ച് ഇറക്കിക്കൊണ്ടുപോയത്. വലമ്പൂരി രിനടുത്ത റയില്‍വേ ട്രാക്കിലിട്ടാണ് മര്‍ദനം തുടങ്ങിയത്. പിന്നാലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. ബ്ലേഡ് ഉപയോഗിച്ച് ദേഹമാസകലം വരഞ്ഞു മുറിവേല്‍പ്പിച്ചു. സിഗരറ്റ് ലാംപുപയോഗിച്ച് കാല്‍പാദങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു.
വലമ്പൂരിനടുത്ത് റയില്‍ പാളത്തിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. പ്രണയിക്കുന്ന പെണ്‍കുട്ടിയെ ഇനി കാണരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം.

also read:  “മിണ്ടാതിരിക്കാന്‍ ഇനി വയ്യ, ആ ദാമ്പത്യത്തിലെ നാടകങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്, അവരെ ഒരുമിപ്പിക്കാന്‍ ആദ്യം മുന്‍കൈയെടുത്ത ചിലര്‍ ഇപ്പോള്‍ അവനെ കൊലയ്ക്കു കൊടുത്തല്ലോ എന്ന് കുറ്റബോധത്തോടെ പരിതപിക്കുന്നുണ്ട്”; ബാലഭാസ്‌കറിന്റെ ബന്ധു പറയുന്നു

പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇയാള്‍ പറയുന്നത്. നാഷിദിന്റെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

DONT MISS
Top