പുകവലി ആരോഗ്യത്തിന് ഹാനികരം; കില്ലര്‍ പ്ലാന്റ്, ഇത് കില്ലര്‍ ഷോര്‍ട്ട് ഫിലിം

പുകയില വിരുദ്ധ ദിനത്തില്‍ വ്യത്യസ്തമായ ഹ്രസ്വചിത്രവുമായി ഒരുപറ്റം യുവാക്കള്‍. തികച്ചും വ്യത്യസ്തമായ പ്രമേയത്തിലൂടെയാണ് ഇവര്‍ പുകയിലയിലക്കെതിരായ സന്ദേശം പകര്‍ന്നത്. കൗബോയ് തീം വൃത്തിയായി ചിത്രീകരിക്കാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. കോളാമ്പി എന്ന യുടൂബ് ചാനലിലാണ് ഈ ചിത്രമെത്തിയത്.

ഒരുകൂട്ടം ആളുകള്‍ ഒരു വധം നടപ്പാക്കാനൊരുങ്ങുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. അവശനായ ഒരു യുവാവ് വധിക്കപ്പെടാനൊരുങ്ങിനില്‍ക്കുന്നു. എന്നാല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഒരു സിഗാര്‍ വലിക്കാന്‍ അയാളൊരുമ്പെടുന്നു. വധം നടപ്പാക്കുന്നവര്‍ ഇത് അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ കണക്കുകൂട്ടിയതുപോലല്ല പിന്നീട് നടന്നത്.

ഡയലോഗുകള്‍ ഇല്ലെങ്കിലും സാങ്കേതിക വശങ്ങള്‍ മികച്ചതായി കൈകാര്യം ചെയ്തിരിക്കുന്നു. ഒന്നേമുക്കാല്‍ മിനുട്ട് മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഹ്രസ്വചിത്രം താഴെ കാണാം.

DONT MISS
Top