ജിസിസി ഉച്ചകോടി; ഓയില്‍ വിതരണത്തിന് ഭീഷണിയായ ഇറാനെതിരെ ഒന്നിക്കണമെന്ന് സൗദി അറേബ്യ

മക്ക: അന്താരാഷ്ട്ര സമൂഹത്തിനും ഓയില്‍ വിതരണത്തിനും ഭീഷണിയായ ഇറാനെതിരെ ഒന്നിക്കാന്‍ മക്ക ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി മക്കയില്‍ചേര്‍ന്ന ജിസിസി ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു സല്‍മാന്‍ രാജാവ്. മറ്റ് രാഷ്ട്രങ്ങളിലുള്ള അനാവശ്യ ഇടപെടലിന്റെ തെളിവാണ് ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികള്‍. അരാംകോ എണ്ണക്കുഴലുകള്‍ക്ക് നേരെ നടന്ന ഹൂതി ഭീകരാക്രമണത്തിനെതിരെ യോഗത്തില്‍ സൗദി അറേബ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാന്റെ പിന്തുണയാണ് ഹൂതികള്‍ക്ക് ആക്രമണത്തിന് കരുത്തു പകരുന്നത്. സിറിയന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

also read: അമേരിക്കയുമായുള്ള രണ്ടാം വട്ട നയതന്ത്ര ചര്‍ച്ച പരാജയം; അഞ്ച് ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചതായി റിപ്പോര്‍ട്ട്

ഗള്‍ഫ് രാജ്യങ്ങളുടെ മേഖലയില്‍ ഇറാന്റെ കടന്നു കയറ്റത്തേയും ആണവ, ബാലസ്റ്റിക്ക് മിസൈല്‍ പദ്ധതി യു എന്‍ മാനദണ്ഡത്തിന് എതിരാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. യുഎഇ തീരത്ത് സൗദിയുടേതടക്കമുള്ള എണ്ണ കപ്പല്‍ ആക്രമിക്കുകയും റിയാദില്‍ അരാംകോ പൈപ്പ്‌ലൈനിന് നേരെ ആക്രമണം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് സല്‍മാന്‍ രാജാവ് അടിയന്തര ഉച്ചകോടി വിളിച്ചുചേര്‍ത്തത്.

also read: സ്വകാര്യ ബസ് ലോബിയുടെ പ്രതിഷേധം മറികടന്ന് പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസിന് തുടക്കമായി

സുരക്ഷ തകര്‍ത്ത് ഗള്‍ഫ്‌മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ഈ നടപടികളെ അറബ്, മുസ്ലിം രാജ്യങ്ങളിലെ തലവന്‍മാര്‍ ശക്തിയായി അപലപിച്ചു. ഇറാന്‍ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിയേ തീരൂ. ഇക്കാരൃത്തില്‍ ഇറാന്‍ വാഗ്ദാനങ്ങള്‍ പാലിക്കണണമെന്നും ജിസിസി രാജ്യങ്ങളിലെ ഭരണമേധാവികള്‍ ആവശ്യപ്പെട്ടു.

also read: ഷെയ്ന്‍ നിഗത്തെ ദംഗല്‍ സംവിധായകന്‍ ബോളിവുഡിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്

മൂന്ന് ഉച്ചകോടികളാണ് വ്യാഴം വെള്ളി ദിവസങ്ങളിലായി മക്കയിൽ നടക്കുന്നത്. ഇറാൻ വിഷയം ചർച്ച ചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് മുൻകൈയെടുത്ത് വിളിച്ചു ചേർത്ത അടിയന്തര ജിസിസി അറബ് ഉച്ചകോടി വ്യാഴാഴ്ച നടന്നത്. ഇതിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും ഇന്ന് നടക്കുന്ന ഇസ്ലാമിക ഉച്ചകോടി ചർച്ച ചെയ്യും. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉച്ചകോടിയിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

DONT MISS
Top