വിപണിപിടിക്കാന്‍ സ്റ്റോം; ഗ്രാസിയയുടേയും ആക്‌സസിന്റേയും വിലനിലവാരത്തിലേക്ക് താഴ്ന്ന് അപ്രിലിയ

അപ്രിലിയ സ്‌കൂട്ടറുകള്‍ കാണാനും ഓടിക്കാനും മികച്ചതായിരുന്നുവെങ്കിലും ഒരു പരിധിവരെ വിലയാണ് ഉപഭോക്താക്കളില്‍നിന്നും ബ്രാന്‍ഡിനെ അകറ്റി നിര്‍ത്തിയത്. എന്നാല്‍ യഥാര്‍ഥ മത്സരത്തിനായി അപ്രിലിയ ഒരുങ്ങുകയാണ്. മറ്റ് സ്‌കൂട്ടറുകളുടെ വിലയില്‍ നേരിട്ടൊരങ്കത്തിനാണ് കമ്പനിയുടെ പുറപ്പാട്.

പുതുതായി കമ്പനി അവതരിപ്പിച്ച അപ്രിലിയ സ്റ്റോം 125 എന്ന സ്‌കൂട്ടറാണ് ഇപ്പോള്‍ താരം. 65,000 രൂപയാണ് സ്റ്റോമിന്റെ വില. അപ്രിലിയ എസ്ആര്‍ 125 എന്ന മോഡലിനേക്കാള്‍ 8000 രൂപ കുറവാണിതിന്. എന്നാല്‍ 14 ഇഞ്ച് അലോയ് വീലിന് പകരം 12 ഇഞ്ച് വീലാണ് എത്തിയിരിക്കുന്നത്. ഡിസ്‌ക് ബ്രേക്കിന് പകരം കോംബി ഡ്രംബേക്കുകള്‍ സ്ഥാനംപിടിച്ചു.

124.9 സിസി സിംഗിള്‍ സിലണ്ടര്‍ എഞ്ചിനന്‍ 9.52 ബിഎച്ച്പി കരുത്തും 9.9 എന്‍എം ടോര്‍ക്കും നല്‍കും. സ്‌കൂട്ടറുകളിലെ 125 സെഗ്മെന്റ് താരങ്ങളായ ടിവിഎസ് എന്‍ടോര്‍ക്കും ഹോണ്ട ഗ്രാസിയയും സുസുക്കി ആക്‌സസും അടങ്ങുന്ന നിരയിലേക്കാണ് സ്‌റ്റോം 125ഉം എത്തുന്നത്.

65,000 രൂപയാണ് സ്റ്റോമിന്റെ എക്‌സ് ഷോറൂം വില. അതുകൊണ്ടുതന്നെ ഇനി അപ്രിലിയയേയും പരിഗണിക്കാതെ സ്‌കൂട്ടര്‍ വാങ്ങാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കില്ല.

Also Read: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മോദി; രണ്ടാമതായി രാജ്‌നാഥ് സിംഗ്, തുടര്‍ന്ന് അമിത് ഷായും നിതിന്‍ ഗഡ്കരിയും

DONT MISS
Top