സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: അമേഠിയില്‍ സ്മൃതി ഇറാനിയുടെ സഹായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംശയം തോന്നിയ മൂന്ന്‌പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍ പ്രദേശ് പൊലീസ്. കേസില്‍ ചില കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്നും ഉത്തര്‍ പ്രദേശ് പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ അറിയിച്ചു. രണ്ടു പേര്‍ സംഭവത്തിനുശേഷം ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികളില്‍ ഒരാള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു, എന്നാല്‍ സുരേന്ദ്ര സിംഗ് ഇതിനെ എതിര്‍ത്തിരുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തിന് കാരണം. അഞ്ചുപേരാണ് കൊലപാകത്തിന് പിന്നില്‍ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ബരോളിയ മുന്‍ ഗ്രാമ പ്രമുഖന്‍ കൂടിയായ സുരേന്ദ്ര സിംഗാണ് ശനിയാഴ്ച വെടിയേറ്റ് മരിച്ചത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉടന്‍ ലഖ്‌നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിനുള്ളില്‍ വെച്ചാണ് സുരേന്ദ്ര സിംഗിന് വെടിയേറ്റത്.

അതേസമയം അമേഠിയില്‍ നടന്ന കൊലപാതകത്തിനു ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ഡിജിപി ഒപി സിംഗ് എവിടെയും പറഞ്ഞിട്ടില്ലെന്നും അപവാദ പ്രചാരണം നടത്തിയാല്‍ നടപടി എടുക്കുമെന്നും യുപി പൊലീസ് ട്വീറ്റ് ചെയ്തു.

DONT MISS
Top