മരിക്കുമ്പോള്‍ കൂടെ അടക്കം ചെയ്യണമെന്ന് വില്‍പത്രം; നായയെ ദയാവദത്തിന് ഇരയാക്കി ഉടമസ്ഥന്റെ കൂടെ ദഹിപ്പിച്ചു

ഉടമസ്ഥയുടെ അവസാന ആഗ്രഹം സാധിക്കാനായി നായെയും ദയാവദനത്തിന് ഇരയാക്കി ഉടസ്ഥന്റെ കൂടെ ദഹിപ്പിച്ചു. അമേരിക്കയിലെ വിര്‍ജിനിയയില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. താന്‍ മരിക്കുമ്പോള്‍ നായയെയും തനിക്കൊപ്പം അടക്കം ചെയ്യണം എന്നായിരുന്നു ഉടമസ്ഥ വില്‍പത്രത്തില്‍ എഴുതിയിരുന്നത്. ഉടമസ്ഥ മരിച്ചപ്പോള്‍ അവരുടെ ആഗ്രഹം സാധിക്കാനായി ഒടുവില്‍ നായയെ കൊലപ്പെടുത്തുകയാണ് ചെയ്തത്.

also read: താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹമെന്ന് വീക്ഷണം; വിശദീകരണം കേള്‍ക്കാതെ വിധി പറയുകയാണ് വീക്ഷണമെന്ന് അബ്ദുള്ളക്കുട്ടി

ഷി സു ഇനത്തില്‍പ്പെട്ട എമ്മ എന്ന നായയെയാണ് ദയാവദത്തിന് ഇരയാക്കിയത്. എന്നാല്‍ പട്ടിക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ പട്ടിയെ കൊലപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.

also read: ‘ഗോഡ്‌സെ രാജ്യസ്‌നേഹി, ഗാന്ധിയെ കൊലപ്പെടുത്താനുള്ള സാഹചര്യം അദ്ദേഹത്തിന് മാത്രമേ അറിയൂ’; പ്രകീര്‍ത്തിച്ച് ബിജെപി എംഎല്‍എ

നായയെ കൊല്ലരുത് എന്ന് മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉടമസ്ഥയുടെ വക്കീല്‍ അതിന് തയ്യാറായിരുന്നില്ല. വിര്‍ജിനിയയിലാകട്ടെ ഇത്തരത്തില്‍ പട്ടികളെ ദയാവദം നടത്താനുള്ള അവകാശം അതിന്റെ ഉടമസ്ഥര്‍ക്ക് ഉണ്ട്.

also read: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; പിണറായി പങ്കെടുക്കില്ല

DONT MISS
Top