നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; പിണറായി പങ്കെടുക്കില്ല

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 8000 ത്തോളം പേര്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണം. ചടങ്ങിന് പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബിംസ്‌റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാര്‍ക്ക് ക്ഷണമുണ്ട്.

also read: കേരളത്തില്‍ നിന്ന് ആരൊക്കെ മന്ത്രിമാരാകും? അവ്യക്തത തുടരുന്നു; കുമ്മനത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചു

ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. ബിജെപിയും എന്‍ഡിഎ സഖ്യ കക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. എന്‍ഡിഎ ഇതര മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

also read: നരേന്ദ്ര മോദി സര്‍ക്കാരിലെ മന്തിമാരുടെ പട്ടിക തയ്യാറായി; അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും എന്ന് ആദ്യം മമത ബാനര്‍ജി അറിയിച്ചിരുന്നു. എന്നാല്‍ പശ്ചിമബംഗാളില്‍ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട 54 ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെക്കൂടി മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് മമത തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.

also read: ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ഗുരുതര പിഴവ്; വോട്ടെണ്ണിയപ്പോള്‍ പോള്‍ ചെയ്തതിലും കൂടുതല്‍ വോട്ടുകള്‍; തെളിവുകള്‍ പുറത്ത്

DONT MISS
Top