ആദ്യം രോഗിയുടെ ജാതക പരിശോധന, പിന്നീട് ചികിത്സ; ആശുപത്രിക്കെതിരെ പ്രതിഷേധം

ജയ്പൂര്‍: രാജസ്ഥാനിലെ യുണീക് സംഗീത മെമ്മോറിയല്‍ ആശുപത്രിയില്‍ രോഗികളുടെ ചികിത്സയുടെ ഭാഗമായി ജാതക പരിശോധന നടത്തുന്നവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ രോഗ നിര്‍ണയത്തിനാണ് ജാതകം ഉപയോഗിക്കുന്നത്. ജോതിഷം അടിസ്ഥാനമാക്കിയാണ് ഇവിടെ ചികിത്സ നടത്തുന്നത്.

also read: വിദ്യാഭ്യാസ രംഗത്തെ ചുവപ്പണിയിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്, ഇത് തുഗ്ലക് പരിഷ്‌കാരം; ആരോപണവുമായി ചെന്നിത്തല

ആശുപത്രിയില്‍ രോഗി എത്തിയ ഉടന്‍ ജ്യോതിഷ പരിശോധനയാണ് നടത്തുന്നത്. ഇതിലൂടെയാണ് രോഗം നിര്‍ണ്ണിയിക്കുന്നത്. രോഗം കണ്ടെത്തുന്നതിന് മെഡിക്കല്‍ ശാസ്ത്രത്തെയും ജോതിഷ ശാസ്ത്രത്തെയും ഇവിടെ ഒരു പോലെ ഉപയോഗിക്കുന്നു. രോഗം നിര്‍ണയിച്ചതിനുശേഷം ചികിത്സ വൈദ്യശാസ്ത്ര പ്രകാരമാണ്. രോഗികള്‍ ഇത്തരത്തിലുള്ള ചികിത്സയില്‍ പൂര്‍ണ സംതൃപരാണ് എന്നും ഇവിടെയുള്ള ഡോക്ടര്‍ പറയുന്നു.

also read: അഭിനേതാക്കള്‍ ആരുടെ കൂടെ കിടക്കണം എന്ന് തീരുമാനിക്കുന്നത് കരണ്‍ ജോഹര്‍; കടുത്ത ആരോപണവുമായി രംഗോലി

വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനോടും വിഷയം പരിശോധിക്കണം എന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്.

also read: രാജിയിലുറച്ച് രാഹുല്‍ ഗാന്ധി; നിലപാട് മാറ്റുമെന്ന പ്രതീക്ഷയില്‍ നേതൃത്വം

DONT MISS
Top