വിവാഹം നടത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു വിവാഹം നടത്തിയ പൂജാരിക്കൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ശിര്‍നോജ് ജില്ലയിലാണ് സംഭവം നടന്നത്. സ്ഥലത്തെ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ വിനോദ് മഹാരാജിന്റെ കൂടെയാണ് യുവതി ഒളിച്ചോടി പോയത്.

also read: രാജിയിലുറച്ച് രാഹുല്‍ ഗാന്ധി; നിലപാട് മാറ്റുമെന്ന പ്രതീക്ഷയില്‍ നേതൃത്വം

മെയ് ഏഴിനായിരുന്നു മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് വിനോദ് മഹാജനായിരുന്നു മുഖ്യ കാര്‍മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം വധു സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു.

also read: ഗുജറാത്തില്‍നിന്ന് 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; ധാരണയുണ്ടാക്കിയെന്ന് ആദ്യം ബിജെപിയില്‍ എത്തിയ അല്‍പേഷ് ഠാക്കൂര്‍

മെയ് 23-ാം തിയതിയാണ് പൂജാരിക്കൊപ്പം യുവതി ഒളിച്ചോടി പോയത്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 30,000 രൂപയും എടുത്താണ് യുവതി ഒളിച്ചോടിത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

also read: അഭിനേതാക്കള്‍ ആരുടെ കൂടെ കിടക്കണം എന്ന് തീരുമാനിക്കുന്നത് കരണ്‍ ജോഹര്‍; കടുത്ത ആരോപണവുമായി രംഗോലി

DONT MISS
Top