പരിമിതികള്‍ മറികടന്ന് മുച്ചക്ര വണ്ടിയില്‍ ഫുഡ് ഡെലിവറി; യുവാവിനും സൊമാറ്റോയ്ക്കും കയ്യടിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

തന്റെ പരിമികളെ മറികടന്ന് മച്ചക്ര വാഹനത്തില്‍ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സൊമാറ്റോയുടെ ഫുഡ് ഡെലിവറിക്കാണ് യുവാവ് പോകുന്നത്. പരിമിതികള്‍ ഉണ്ടായിട്ടും ജോലി നല്‍കാന്‍ തയ്യറാറായ സൊമാറ്റോയ്ക്കാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി.

രാജസ്ഥാന്‍ സ്വദേശിയായ രാമു ജി എന്ന യുവാവാണ് തന്റെ പരിമിതകളെ ജോലി ചെയ്ത് തോല്‍പ്പിക്കുന്നത്. ജോലി ചെയ്യാനുള്ള രാമുവിന്റെ മനസിനെയും എല്ലാവരും അഭിനന്ദിക്കുന്നു. അധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്ന രാമുവിന്റെ ഈ വീഡിയോ നിരവധിപ്പേരാണ് ഷെയര്‍ ചെയ്യുന്നത്.

DONT MISS
Top