“അഭിനന്ദനങ്ങള്‍ നരേന്ദ്രമോദി ജി”; പ്രധാനമന്ത്രിക്ക് ആശംസകളുമായി മോഹന്‍ലാല്‍

ന്യൂഡല്‍ഹി: ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്ര മോദിക്ക് ലോകത്തിന്റെ ഭരണത്തലവന്‍മാരില്‍ നിന്നുള്ള അഭിനന്ദനപ്രവാഹമാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുടങ്ങിയവര്‍ മോദിക്ക് അഭിനന്ദനവുമായി എത്തി. ബോളിവുഡ് നടി പ്രീതി സിന്റ, നടന്‍ മോഹന്‍ലാല്‍, രജനികാന്ത്, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങളും മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. ‘ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നരേന്ദ്രമോദി ജി’ എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചത്. മോഹന്‍ലാലും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദം തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചര്‍ച്ചയായിരുന്നു.

‘സ്‌നേഹ ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും, നിങ്ങള്‍ അത് നേടി. ദൈവം അനുഗ്രഹിക്കട്ടെ’യെന്ന് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുന്‍പ് പല അവസരങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായും പ്രതികൂലമായും രജനികാന്ത് പ്രതികരിച്ചിട്ടുണ്ട്.

Also read:നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേക്ക്; കേരളത്തില്‍ നിന്ന് വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരന്‍ എന്നിവരെ പരിഗണിച്ചേക്കും

നടന്‍ അക്ഷയ് കുമാറും മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. ‘മോദിജി ഈ ചരിത്രവിജയത്തില്‍ താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍’ എന്ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നുവെന്നും രണ്ടാം തവണയും അധികാരത്തിലെത്തുന്ന താങ്കള്‍ക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നും അക്ഷയ് കുമാര്‍ കുറിച്ചു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് വലിയ ചര്‍ച്ചയായിരുന്നു. ദേശസ്!നേഹ സിനിമകളില്‍ അഭിനയിക്കുന്ന അക്ഷയ് കുമാര്‍ എന്തുകൊണ്ട് വോട്ട് ചെയ്!തില്ല എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയര്‍ന്നത്. ഇതിന് വിശദീകരണവുമായി താരം തന്നെ രം?ഗത്തെത്തി. തന്റേത് കനേഡിയന്‍ പൗരത്വമായതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് താരം പറഞ്ഞു.

Also read:ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലേക്ക്; ആന്ധ്രയില്‍ ടിഡിപിയെ മലര്‍ത്തിയടിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ്

പ്രതിപക്ഷത്തെ അമ്പരപ്പിക്കുന്ന വിജയമാണ് ഇത്തവണ ബിജെപി സ്വന്തമാക്കിയത്. നരേന്ദ്ര മോദിയുടെ കരുത്തില്‍ ബിജെപി വീണ്ടും ഒറ്റയ്ക്ക് അധികാരത്തിലേക്ക് എത്തി. ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ യുപിഎ. തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിനു ആശ്വാസം നല്‍കിയത് കേരളത്തിലെയും പഞ്ചാബിലെയും മുന്നേറ്റങ്ങള്‍ മാത്രം. തുടര്‍ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ഇന്ത്യ വീണ്ടും ജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പ്രതികരിച്ചു. ബിജെപി രൂപീകൃതമായശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്.

DONT MISS
Top