കേരള ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം ഇനി രാഹുലിന് സ്വന്തം; വയനാട്ടില്‍ നാല് ലക്ഷം കടന്നു

ലോക് സഭാ തെരഞ്ഞടുപ്പില്‍ കേരളം മുഴുവന്‍ യുഡിഎഫ് തംരഗം ആഞ്ഞടിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് വയനാട്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നേറ്റം തുടരുന്ന രാഹുലിന്റെ ലീഡ് നാല് ലക്ഷം കടന്നു. ഇതോടെ കേരള ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം ഇനി രാഹുലിന്റെ പേരില്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ഇ.അഹമ്മദിന്റെ 1,94,739 വോട്ടായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. രാജ്യത്താകെ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോള്‍ കേരളത്തില്‍ ഇരുപത് സീറ്റില്‍ 19 ഇടത്തും യുഡിഎഫ് ജയമുറപ്പിച്ചു. ആലപ്പുഴയില്‍ എ എം ആരിഫ് മാത്രമാണ് ലീഡ് ചെയ്യുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

also read: ഗുജറാത്തില്‍ ബിജെപി തരംഗം; അമിത് ഷായുടെ ലീഡ് 5 ലക്ഷം കഴിഞ്ഞു; രാജ്യത്തെ ഏറ്റവും വലിയ ലീഡ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധി, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍, ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍, കോട്ടയത്ത് തോമസ് ചാഴികാടന്‍, മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി, ആലത്തൂരില്‍ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡന്‍, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ലീഡ് ഒരുലക്ഷം കവിഞ്ഞു.

also read: ‘നമ്മള്‍ ഒരുമിച്ച് വളര്‍ന്നു, ഇനി നമ്മള്‍ ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തും’; ആഹ്ലാദം പങ്കുവെച്ച് മോദി

അതേസമയം ഉത്തര്‍പ്രദേശിലെ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് കാലിടറി. ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് 30000 വോട്ടിന്റെ ലീഡ് ഒരു ഘട്ടത്തില്‍ ലഭിച്ചിരുന്നെങ്കിലും പിന്നീട് രാഹുല്‍ തോറ്റു. വയനാട്ടില്‍ കൂറ്റന്‍ ലീഡ് നേടിയ രാഹുല്‍ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയില്‍ ഈ മേധാവിത്വം നിലനിര്‍ത്താനായില്ല.

DONT MISS
Top