വിവേകോ അവിവേകോ? ഐശ്വര്യ റായിയോടൊപ്പമുളള തന്റെ എക്‌സിറ്റ്‌പോള്‍ ട്രോള്‍ പങ്കുവെച്ച് വിവേക് ഒബ്‌റോയി

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങള്‍ പ്രവചിച്ച് ഇന്നലെയാണ് എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നത്. കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ളതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എക്‌സിറ്റ് പോളുകളെ അനുകൂലിച്ചും എതിര്‍ത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്‌റോയിയുടെ ട്വീറ്റാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എക്‌സിറ്റ് പോളും തെരഞ്ഞെടുപ്പും ഫലവും തമ്മിലുള്ള വൈരുദ്ധ്യം കാണിക്കാനായി ഐശ്വര്യ റായിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു ചിത്രമാണ് വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

also read: സര്‍ക്കാരിന് ഭൂരിപക്ഷമില്ല, മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ അട്ടിമറി നീക്കവുമായി ബിജെപി; നിയമസഭ വിളിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

അഭിപ്രായ സര്‍വേകള്‍, എക്‌സിറ്റ് പോളുകള്‍, ഒടുവില്‍ വരുന്ന ഫലം എന്നിവ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് വിവേക് ഒബ്‌റോയിയുടെ ട്വീറ്റ്. അഭിപ്രായ സര്‍വേ എന്നെഴുതി ബോളിവുഡില്‍ ഒരു കാലത്തെ പ്രണയ ജോഡികളായിരുന്ന ഐശ്വര്യ റായ്- സല്‍മാന്‍ ഖാന്‍ ചിത്രവും എക്‌സിറ്റ്‌പോള്‍ എന്നെഴുതി ഐശ്വര്യ റായ്- വിവേക് ഒബ്‌റോയി ചിത്രവും ഒടുവില്‍ ഫലം എന്നെഴുതി ഐശ്വര്യ റായി ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാദ്യക്കും ഒപ്പം നില്‍ക്കുന്ന ചിത്രവുമാണ് പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് ഒപ്പം ഇതില്‍ രാഷ്ട്രീയമില്ല ജീവിതമാണ് എന്ന വാചകവും പങ്കുവച്ചിട്ടുണ്ട്. പവന്‍ സിംഗ് എന്നയാള്‍ പങ്കുവെച്ച ചിത്രമാണ് വിവേക് ഒബ്‌റോയി ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

also read: പശ്ചിമ ബംഗാളില്‍ ബിജെപി വലിയ വിജയം സ്വന്തമാക്കും, 2014 ലെ യുപി തെരഞ്ഞെടുപ്പ് വിജയം ബംഗാളില്‍ ഇത്തവണയും ആവര്‍ത്തിക്കും: റാം മാധവ്

വിവേക് ഒബ്‌റോയ്യുടെ ഈ ട്വീറ്റ് വളരെ നിഷ്‌കളങ്കമായി തോന്നാമെങ്കിലും ഐശ്വര്യ റായിയെ കടുത്ത രീതിയില്‍ അധിക്ഷേപിക്കുന്നതാണ് ഈ ചിത്രം. ഇതിനെതിരെ ബോളിവുഡ് രംഗത്തെത്തിയിട്ടുണ്ട്. സോനം കപൂറാണ് വിവേക് ഒബ്‌റോയിയെ വിമര്‍ശിച്ച് ആദ്യം രംഗത്ത് എത്തിയത്. തീര്‍ത്തും അരോചകം എന്നാണ് സോനം ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ വിവേക് ഒബ്‌റോയിക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

also read: എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേത്: പി എസ് ശ്രീധരന്‍ പിള്ള

DONT MISS
Top