‘മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി..’ അഭിമന്യുവിന്റെ ഓര്‍മകളുമായി ‘നാന്‍ പെറ്റ മകനി’ലെ ലിറിക് വീഡിയോ പുറത്തിറങ്ങി

മഹരാജാസ് ക്യാമ്പസില്‍ ആക്രമണ രാഷ്ട്രീയത്തിന്റെ കൊലക്കിത്തിക്കിരയായ അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന നാന്‍ പെറ്റ മകനിലെ ലിറിക് വീഡിയോ  പുറത്തിറങ്ങി. മുറിവേറ്റു വീഴുന്ന നീലകുറിഞ്ഞി എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

also read: ബിജെപി തരംഗം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; മധ്യ പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകളുടെ ഭാവി തുലാസില്‍

മുരുകന്‍ കാട്ടാക്കടയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ബിജിപാല്‍ സംഗീതം നല്‍കിയ ഗാനം പുഷ്പവതിയാണ് ആലപിച്ചിരിക്കുന്നത്. സജി എസ് പലമേലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

also read: എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേത്: പി എസ് ശ്രീധരന്‍ പിള്ള

മിനോണ്‍ ആണ് ചിത്രത്തില്‍ അഭിമന്യുവായി വേഷമിടുന്നത്. ശ്രിനിവാസന്‍, സരയൂ എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോയ് മാത്യുവാണ് ചിത്രത്തില്‍ അഭിമന്യുവായി വേഷമിടുന്നത്.

DONT MISS
Top