കോഴിക്കോട് ഓസ്‌ട്രേലിയന്‍ യുവതിയെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ഓസ്‌ട്രോലിയന്‍ വനിതയെ കോഴിക്കോട് നഗരത്തില്‍ കാണാതായതായി പരാതി. ഒസ്‌ട്രേലിയന്‍ സ്വദേശിയായ വെസ്‌ന എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

also read:ആദിവാസി വീട്ടമ്മയേയും മകളെയും ഭര്‍ത്താവും രണ്ടാം ഭാര്യയും മര്‍ദ്ദിച്ചതായി പരാതി

മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് കാണാനെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് കോട്ടയം സ്വദേശിയും വെസ്‌നയുടെ സുഹൃത്തുമായ ജിം ബെന്നിയുടെ പരാതിയെ തുടര്‍ന്ന് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.

also read: നടുറോഡില്‍ നിന്ന പശുവിനെ രക്ഷിക്കാന്‍ വണ്ടി വെട്ടിച്ചു; മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരുക്ക്

കഴിഞ്ഞ ദിവസമാണ് ബെന്നിയും വെസ്‌നയും വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്. കോഴിക്കോട് എത്തിയിരുന്നെങ്കിലും ഇവര്‍ റൂം എടുത്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

DONT MISS
Top