തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കൊപ്പം, പേടിപ്പിക്കാന്‍ നോക്കേണ്ട: മമത ബാനര്‍ജി

മമത ബാനര്‍ജി

തെരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അമിത് ഷായ്ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്ന് ഖേദം പ്രകടിപ്പിക്കുക പോലും ചെയ്തില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അമിത് ഷാ ഇന്നൊരു വാര്‍ത്താ സമ്മേളനം നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു അത്. അദ്ദേഹത്തിന്റെ വാക്കുകളുടെ ഫലമാണോ ഇപ്പോഴത്തെ നടപടി? ബംഗാളിനെ പേടിപ്പിക്കേണ്ട. മോദിക്കെതിരെ ഞാന്‍ സംസാരിക്കുന്നതുകൊണ്ടാണ് ഈ ചെയ്തികള്‍. ബിജെപിക്ക് താഴെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രവര്‍ത്തനം എന്നും മമത കുറ്റപ്പെടുത്തി.

തുടര്‍ച്ചയായി അക്രമ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനേത്തുടര്‍ന്ന് പരസ്യ പ്രചരണം നാളെ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പ്രചാരണ സമയത്തില്‍നിന്ന് 24 മണിക്കൂര്‍ കമ്മീഷന്‍ വെട്ടിക്കുറച്ചു. വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം പാടില്ല എന്നാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്.

DONT MISS
Top