കര്‍ഷക ദ്രോഹ നയം അവസാനിപ്പിക്കും; വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ കര്‍ഷകരെ ജയിലിലടക്കില്ല: രാഹുല്‍ഗാന്ധി

ലുധിയാന: കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്ത് ഒരു കര്‍ഷകനും ജയിലിലടയ്ക്കപ്പെടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

‘കര്‍ഷക ബജറ്റ്’ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. ലോക്സഭയില്‍ കിസാന്‍ ബജറ്റ് ദേശീയ ബജറ്റ് എന്നിങ്ങനെ രണ്ട് ബജറ്റുണ്ടാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ഒഴിഞ്ഞ് കിടക്കുന്ന 22 ലക്ഷം പോസ്റ്റുകളില്‍ നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

രാഷ്ട്രീയം മാത്രമല്ല, ഇത്തിരി പോളിടെക്‌നിക്കും അറിയാം; പ്രചാരണത്തിനിടെ തകരാറിലായ ഹെലികോപ്റ്റര്‍ നന്നാക്കി രാഹുല്‍ഗാന്ധി

‘ചൗക്കീദാര്‍’ രാജ്യത്തെ എത്രത്തോളം കൊള്ളയടിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനം മോദിയുടെ സാമ്പത്തിക ഭ്രാന്തായിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അന്ന് രാത്രി എട്ടു മണിക്ക് അദ്ദേഹം എന്താണ് കഴിച്ചതെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി പാവപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും ഇതിന്റെ ലാഭം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

DONT MISS
Top