വരനെയും സംഘത്തെയും അമ്പലത്തില്‍ കയറ്റിയില്ല; താഴ്ന്ന ജാതിയില്‍പ്പെട്ടതിനാലെന്ന് ആരോപണം

ലക്‌നൗ: താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹ ദിവസം ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന് പരാതി ഉയരുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം നടന്നത്. ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി വരനും സംഘവും വിവാഹ ദിവസം അമ്പലത്തില്‍ എത്തിയതായിരുന്നു. എന്നാല്‍ ഉന്നതജാതിയില്‍പ്പെട്ട ഒരു സംഘം ആളുകള്‍ എത്തി. വരനും കൂട്ടരും അമ്പലത്തില്‍ കയറുന്നത് തടഞ്ഞു എന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

also read:സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തി ഒരുവയസ്സുകാരി കൊച്ചുസുന്ദരി; വൈറലായി വീഡിയോ

ജാതിയില്‍ താഴ്ന്നതായതിനാല്‍ അമ്പലത്തില്‍ കയറേണ്ടെന്ന് യുവാവിനോടും കൂട്ടരോടും ഒരു കൂട്ടര്‍ പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ഈ പ്രദേശത്ത് ആദ്യമാണ് ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ വരന്റെ പിതാവിന്റെ പരാതിയില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

also read:രണ്ടരമാസത്തിനിടെ എട്ടുതവണ സ്വര്‍ണം കടത്തി, ഒരു യാത്രക്ക് ആയിരം ദിര്‍ഹം പ്രതിഫലം; പിടിയിലായ സുനില്‍കുമാറും സെറീനയും സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികള്‍

അമ്പലത്തില്‍ കയറുന്നത് തടയുക മാത്രമല്ല ഇവര്‍ വരനെ മര്‍ദ്ദിക്കുകയും ചെയ്യുന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. വരന്റെ വിവാഹ മോതിരം തട്ടിയെടുക്കാനും നോട്ടു കൊണ്ടുണ്ടാക്കിയ മാല പിടിച്ചെടുക്കാനും ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഗ്രാമവാസികളായ നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. വിവാഹത്തിന് ശേഷം പൊലീസിന്റെ സഹായത്തോടെ വധുവും വരനും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതായും പൊലീസ് വ്യക്തമാക്കി.

DONT MISS
Top