സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തി ഒരുവയസ്സുകാരി കൊച്ചുസുന്ദരി; വൈറലായി വീഡിയോ

ഫ്‌ലോറിഡ: സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും മുന്നോട്ടും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഫ്‌ലോറിഡ സ്വദേശി കാസിയയാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ താരം. ഇതിനോടകംതന്നെ കാസിയയുടെ നീന്തല്‍ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്. എന്നാല്‍ ഇത്ര ചെറുപ്പത്തില്‍ കാസിയയ്ക്ക് ഇത്രയും മികച്ച നീന്തല്‍ പരിശീലനം നല്‍കിയതിന് പിന്നില്‍ ആരാണെന്ന് സോഷ്യല്‍മീഡിയ ഒന്നടകം ചോദിക്കുകയാണ്.

also read:രണ്ടരമാസത്തിനിടെ എട്ടുതവണ സ്വര്‍ണം കടത്തി, ഒരു യാത്രക്ക് ആയിരം ദിര്‍ഹം പ്രതിഫലം; പിടിയിലായ സുനില്‍കുമാറും സെറീനയും സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികള്‍

കാസിയയുടെ അമ്മ ഗ്രേസ് ഫനേലിയാണ് ഈ നീന്തല്‍ പരിശീലനത്തിന് പിന്നില്‍. തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും മികച്ച നീന്തല്‍ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും നീന്തല്‍ പഠിപ്പിച്ചത്. ഇന്ന് രണ്ട് പേരും നീന്തലില്‍ മികച്ച ചാമ്പ്യന്‍മാരാണെന്ന് ഗ്രേസ് പറയ്യുന്നു.

കുട്ടികള്‍ വെളളത്തില്‍ മുങ്ങി മരിക്കുന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഗ്രേസ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. വെള്ളത്തില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ മക്കളെ പഠിപ്പിക്കുക എന്നാതായിരുന്നു ആഗ്രഹം.കഠിനമായ പരിശ്രമത്തിലൂടെ ഗ്രേസ് ആ കടമ്പ കടന്നു.

DONT MISS
Top