രണ്ടരമാസത്തിനിടെ എട്ടുതവണ സ്വര്‍ണം കടത്തി, ഒരു യാത്രക്ക് ആയിരം ദിര്‍ഹം പ്രതിഫലം; പിടിയിലായ സുനില്‍കുമാറും സെറീനയും സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികള്‍

തിരുവനന്തപുരം: ഒമാനില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടുകോടി വിലയുള്ള 25 കിലോഗ്രാം സ്വര്‍ണം കടത്തിയ പ്രതികള്‍ പിടിയില്‍. സംഘത്തിന് നേതൃത്വം നല്‍കിയ ഇടനിലക്കാര്‍ തലസ്ഥാനത്തെ രണ്ട് അഭിഭാഷകരാണ്. അഡ്വ ബിജു മനോഹരനു പുറമെ ജിത്തു,വിഷ്ണു എന്നിവരാണ് സംഘത്തിലെ മുഖ്യകണ്ണികള്‍. ഇവരുടെ നേതൃത്വത്തില്‍ ഗുണ്ടാസംഘം സ്വര്‍ണം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നു. ഇവര്‍ പിടിയിലായ വിവരമറിഞ്ഞ് എല്ലാവരും രക്ഷപ്പെട്ടു. വിമാനത്താവളത്തിന് പുറത്തെത്തുന്ന സ്വര്‍ണം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും ഗുണ്ടകളാണ്.

also read:മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍തൃമാതാവും; ജപ്തിഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്; ആത്മഹത്യാക്കുറിപ്പ് പൊലീസ് പുറത്തുവിട്ടു

ജിത്തു ദുബായിലും മറ്റുള്ളവര്‍ കേരളത്തിലും ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയാണ് സ്വര്‍ണക്കടത്ത്. അഭിഭാഷകന്റെ സംഘം രണ്ടരമാസത്തിനിടെ എട്ടുതവണ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു യാത്രയ്ക്ക് ആയിരം ദിര്‍ഹം പ്രതിഫലമെന്ന് അറസ്റ്റിലായ സുനില്‍ വെളിപ്പെടുത്തി. സെറീനയും സുനിലും കുറ്റം സമ്മതിച്ചെന്നും ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

also read:‘അഞ്ചുവര്‍ഷം എന്നു പറഞ്ഞാല്‍ ഏതാണ്ട് പത്തൊമ്പതിനായിരം ദിവസം വരും’; മോദിക്കുവേണ്ടി ചാനല്‍ ചര്‍ച്ചയില്‍ കണക്ക് നിരത്തിയ ബി ഗോപാലകൃഷ്ണനെ ട്രോളി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം പിടികൂടിയ ഇരുപത്തിയഞ്ച് കിലോയില്‍ ഒതുങ്ങുന്നതല്ല സെറീനയുടെയും സുനില്‍കുമാറിന്റെയും സ്വര്‍ണക്കടത്ത് ചരിത്രം. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സമീപകാലത്തായി അഞ്ച് തവണ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയ്ക്ക് മൊഴി ലഭിച്ചിരിക്കുന്നത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സെറീനയാണ് സ്വര്‍ണം എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. കഴക്കൂട്ടം സ്വദേശിയായ സെറീന ഇതിനായി ഭൂരിഭാഗം ദിവസങ്ങളിലും ദുബായിലാണ് താമസം.

also read:ഉത്തരക്കടലാസ് തിരുത്തിയ സംഭവം; ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ് ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും

ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തിയപ്പോളാണ് ഇപ്പോള്‍ പിടിയിലായ സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത്. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനില്‍കുമാര്‍ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജോലിയില്‍ നിന്ന് അവധിയെടുത്താണ് സ്വര്‍ണക്കടത്തിന് ഇറങ്ങിയത്. സെറീനയ്‌ക്കൊപ്പമല്ലാതെ രണ്ട് മാസത്തിനിടെ നാല് തവണ ദുബായില്‍ പോയി വന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ യാത്രകളിലും സ്വര്‍ണം കടത്തിയതായാണ് ഡിആര്‍ഐയുടെ നിഗമനം. ഇവരെ നിയോഗിച്ച അഡ്വ ബിജു മനോഹരന്‍ വിമാനത്താവളത്തിലെത്തിക്കുന്ന സ്വര്‍ണം അത് വാങ്ങിയവര്‍ക്ക് എത്തിച്ച് നല്‍കുന്ന പ്രധാന കണ്ണിയെന്നാണ് സൂചന. ബിജുവിന്റെ സഹായിയടക്കം മറ്റ് മൂന്ന് പേരുടെ പങ്കും സംശയിക്കുന്നുണ്ട്. സെറീനയും സുനില്‍കുമാറും റിമാന്‍ഡിലായതോടെ കൂടുതല്‍ കണ്ണികളെ പിടിക്കാനായി ഇരുവരുടെയും മൊഴികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

also read:കൊല്ലം കടയ്ക്കലില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചെന്ന് കരുതുന്ന വിമാനത്താവളത്തിലെ ജീവനക്കാരില്‍ ചിലരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ ഫോണ്‍, ഇമെയില്‍ വിലാസങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡിആര്‍ഐ പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ സഹായമുള്ളതിനാല്‍ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വര്‍ണം പുറത്ത് കടത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഹാന്‍ഡ് ബാഗിലാക്കി സ്വര്‍ണബാറുകള്‍ കടത്തിക്കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് വിമാനത്താവള ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും അടുത്തിടെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപയാണ് കൂലി.

DONT MISS
Top