ലിനി സിസ്റ്ററായി റിമ; വൈറസിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പുറത്തുവിട്ടു. ജൂണ്‍ ഏഴിന് റിലീസാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം വൈറലായിരുന്നു. മന്ത്രി കെകെ ഷൈലജ ടീച്ചറായി എത്തിയ രേവതിയുടെ പോസ്റ്ററിന് നിറഞ്ഞ സ്വീകരണമായിരുന്നു.

also read:ഈന്തപ്പഴപ്പെരുമയുമായി തൃശ്ശൂരിലെ റമദാന്‍ വിപണി; കിലോക്ക് 200 രൂപ മുതല്‍ 2500 രൂപ വരെ

കേരളത്തിന്റെ നൊമ്പരമായി മാറിയ ലിനി സിസ്റ്ററായി ചിത്രത്തില്‍ എത്തുന്നത് റിമ കല്ലിങ്കലാണ്. ട്രെയിലര്‍ ഇറങ്ങിയതിനു ശേഷം ലിനിയായി റിമയെ കാണാനാകുന്നുണ്ടെന്നും അവളുടേതു പോലെയാണ് രൂപവും ഹെയര്‍സ്‌റ്റൈലുമൊക്കെയെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞിരുന്നു. പുതിയ പോസ്റ്ററില്‍ ടാഗും കോട്ടുമിട്ട് നില്‍ക്കുന്ന റിമയുടെ നഴ്‌സ് ലുക്കും പ്രതീക്ഷ നല്‍കുന്നതാണ്.

also read:ജപ്തിഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യ; മകളുടെ മരണ ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നുവെന്ന് പിതാവ് ചന്ദ്രന്‍

രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായ വൈറസിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷററഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top