സംഘപരിവാറുമായി ഗോഡ്‌സെക്ക് ബന്ധമില്ലെന്നും ഗോഡ്‌സെ കമല്‍ഹസനേക്കാള്‍ നല്ലവനാണെന്നും അലി അക്ബര്‍; ആ ചരിത്രം താങ്കളുടെ വാട്‌സാപ്പിലെ സംഘസുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യൂ എന്ന്‌ അവതാരകന്‍

കൊച്ചി : ഗാന്ധിയെ കൊന്ന ഗോഡ്‌സെയ്ക്ക് സംഘപരിവാറുമായി ബന്ധമില്ലെന്ന് സംവിധായകനും ബിജെപി സഹയാത്രികനുമായ അലിഅക്ബര്‍. ഇത് ചരിത്രമാണെന്നും ഇക്കാര്യം സുപ്രിം കോടതി പറഞ്ഞിട്ടുള്ളതാണെന്നും അക്ബര്‍ ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെയാണെന്ന് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റമായ കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനക്കെതിരെയാണ് ബിജെപി സഹയാത്രികനായ അലി അക്ബര്‍ രംഗത്തെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷാണ് ഈ വിഷയം ചര്‍ച്ചക്കെടുത്തത്.

also read:മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍തൃമാതാവും; ജപ്തിഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്; ആത്മഹത്യാക്കുറിപ്പ് പൊലീസ് പുറത്തുവിട്ടു

താങ്കള്‍ ഗോഡ്‌സെയുടെ ആശയത്തില്‍ ആകര്‍ശനായിട്ടാണോ സംഘപരിവാറിലേക്ക് പോയതെന്ന അവതാരകന്‍ അഭിലാഷിന്റെ ചോദ്യത്തിനാണ് അക്ബര്‍ ഗോഡ്‌സെയ്ക്ക് സംഘപരിവാറുമായോ ആര്‍എസ്എസുമായോ ഒരു ബന്ധവുമില്ലെന്ന് അലി അക്ബര്‍ മറുപടി നല്‍കി. ‘ഞാന്‍ നാലാം ക്ലാസ് കുട്ടിയല്ലെന്നും ഞാന്‍ വായിച്ചും പഠിച്ചുമാണ് ചരിത്രം പറയുന്നതെന്നും അക്ബര്‍ പറഞ്ഞു. ഗോഡ്‌സെ ആര്‍എസ്എസ് ആണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെന്നും അക്ബര്‍ പറഞ്ഞു.

also read:പൊലീസ് പോസ്റ്റല്‍ ബാലറ്റ് തിരിമറി; ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി

എന്നാല്‍ താന്‍ ആര്‍എസ്എസുകാരനാണെന്നും ഏത് സംഘടനയുമായിട്ടാണ് ബന്ധമുള്ളതെന്നും ഗോഡ്‌സെ തന്നെ അദ്ദേഹത്തിന്റെ ലാസ്റ്റ് സ്‌റ്റേയ്റ്റ്‌മെന്റില്‍  വ്യക്തമാക്കിയതാണെന്നും ഗോഡ്‌സെയുടെ കുടുംബവും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കത്തുകളടക്കം തെളിവുകളായി നമുക്ക് മുന്നിലുണ്ടെന്നും അവതാരകന്‍ അഭിലാഷ് മറുപടി നല്‍കി.

also read:ആത്മഹത്യയല്ലാതെ മറ്റുവഴിയില്ലെന്ന് പറഞ്ഞിട്ടും അവരുടെ മനസ്സലിഞ്ഞില്ല, എന്റെ കുട്ടികള്‍ അത്രയേറെ മനോവിഷമത്തിലായിരുന്നു’; കണ്ണീരോടെ ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ

ഗോഡ്‌സെ ആര്‍എസ്എസ് ആണെങ്കില്‍ സുപ്രിം കോടതിയില്‍ പോയി പറ എന്ന് അക്ബര്‍ പറഞ്ഞു. എന്നാല്‍ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ വരുന്ന ചരിത്രവും യഥാര്‍ത്ഥ ചരിത്രവും തമ്മില്‍ കൂട്ടിക്കുഴക്കരുത് അതിന് ഞാന്‍ ഇല്ല , ആ ചരിത്രം താങ്കള്‍ താങ്കളുടെ സംഘസുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യൂ എന്നും അഭിലാഷ് തിരിച്ചടിച്ചു.

ചര്‍ച്ചയിലെ ചില പ്രസക്ത ഭാഗങ്ങള്‍

അഭിലാഷ്: ‘ഇന്ത്യയില്‍ ഗോഡ്‌സെ ആരാധകര്‍ ഉണ്ടെന്ന കാര്യം നിസ്ത്തര്‍ക്കമാണ്. താങ്കളും ആ കൂട്ടത്തില്‍ പെട്ടതാണോ, എങ്കില്‍ എപ്പോള്‍ മുതല്‍?

അലി അക്ബര്‍: ‘കമലഹാസനെക്കാളും എനിക്ക് ഗോഡ്‌സെയാണ് ഇഷ്ടം. അക്കാര്യത്തില്‍ സംശയമില്ല. കാരണം ഗോഡ്‌സെ അവനവന്റെ ആവശ്യത്തിന് വേണ്ടി സ്വന്തം മതത്തെ വിറ്റ ആളല്ല. രണ്ട് വോട്ടിന് വേണ്ടി ഗാന്ധിജിയെ കൊന്ന ആളല്ല’

അഭിലാഷ്: ‘അപ്പോള്‍ ഗോഡ്‌സെയ്ക്ക് ഗാന്ധിജിയെ കൊല്ലാനുണ്ടായ കാരണങ്ങള്‍ ശരിയാണ്, ന്യായമുള്ളതാണ് എന്നാണോ എന്ന് താങ്ങള്‍ വിശ്വസിക്കുന്നത്?

അലി അക്ബര്‍: ഒരു സിനിമക്കാരനായ എനിക്ക് കമലഹാസനെ ശരിക്കും അറിയാം.

അഭിലാഷ്: ഗോഡ്‌സെ വധിച്ചത് രാഷ്ട്രപിതാവിനെയാണ്. രാഷ്ട്രപിതാവിന്റെ ഘാതകനെ സ്‌നേഹിക്കുന്നവനെ രാജ്യദ്രോഹിയെന്ന് വിളിക്കാറുണ്ട്. താങ്കള്‍ക്ക് അങ്ങനെ വിളിക്കുന്നതില്‍ കുഴപ്പമുണ്ടാകില്ലല്ലേ അല്ലേ?

അലി അക്ബര്‍: ഞാന്‍ ഘാതകനെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞില്ല. കമലഹാസനെക്കാളും എനിക്ക് ഇഷ്ടം ഗോഡ്‌സെയാണ്. കമലഹാസനെക്കാളും നല്ല വ്യക്തിയാണ്’

അഭിലാഷ് : സെക്യുലറായ കമല്‍ഹാസനെക്കാള്‍ താങ്കള്‍ക്കിഷ്ടം ഭീകരനായ ഗോഡ്‌സെയാണ് എന്നത് മനസിലാക്കാം. എന്നാല്‍ കമലഹാസനേക്കാള്‍ ഭീകരനായ ഗോഡ്‌സെയാണ് ഇഷ്ടം എന്ന് പറയുമ്പോള്‍ ഗോഡ്‌സെയുടെ തീവ്രവാദ ആശയങ്ങളും താങ്കള്‍ ഇഷ്ടപ്പെടുമല്ലോ നിങ്ങള്‍ സംഘപരിവാര്‍ പാളയത്തിലേക്ക് പോയത് ഗോഡ്‌സെയുടെ ആശയങ്ങളോടുള്ള ഇഷ്ടം കൊണ്ടാണോ?

അലി അക്ബര്‍: സംഘപരിവാറിന്റെ ആള്‍ അല്ല ഗോഡ്‌സെ, ഹിന്ദു മഹാസഭന്റെ ആള്‍ ആണ്.

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്. ഇവിടെ മുസ്ലീം മെജോരിറ്റി പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കും’ കമല്‍ ഹാസന്‍ പറഞ്ഞത്. എന്നാല്‍ ‘കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്‌സെയെ ഇഷ്ടപ്പെടുന്നു, കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു രാമരാജ്യം’ എന്ന് അലി അക്ബര്‍ കമല്‍ ഹാസന് മറുപടിയായി ഫേയ്‌സ്ബുക്കില്‍ക്കുറിച്ചു.

ചര്‍ച്ചയുടെ പൂര്‍ണരൂപം താഴെ കാണാം.

DONT MISS
Top