‘നിങ്ങളെന്താണോ അതാണ് നിങ്ങള്‍, ഞാനെന്താണോ അതാണ് ഞാന്‍’; ആര്‍പ്പുവിളിച്ച മോദി ആരാധകര്‍ക്ക് പുഞ്ചിരിയോടെ ഹസ്തദാനം നല്‍കി പ്രീയങ്കാ ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദിഭക്തര്‍ക്ക് ഹസ്തദാനം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. പ്രചരണ പരിപാടികള്‍ക്കായി ഇന്‍ഡോറില്‍ എത്തിയ പ്രീയങ്ക ഗാന്ധി കാറില്‍ സഞ്ചരിക്കവെ, വിമാനത്താവളത്തിന് സമീപം കാത്തുനിന്ന മോദി ആരാധകര്‍ മോദി മോദി എന്ന് ആര്‍ത്തുവിളിക്കുകയായിരുന്നു. പുഞ്ചിരിയോടെ ആര്‍പ്പുവിളി കേട്ടുകൊണ്ടിരുന്ന പ്രീയങ്ക വാഹനം നിര്‍ത്താന്‍ പറയുകയായിരുന്നു. പിന്നീട് മോദിക്ക് ജയ് വിളിക്കുന്നവരുടെ ഇടയിലേക്ക് ചെന്ന് അവര്‍ക്ക് ഹസ്തദാനം നല്‍കി ആശംസയറിയിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് തന്നെ നിരന്തരം അപമാനിക്കുകയാണെന്ന് മോദി; പുഴുവെന്നും പട്ടിയെന്നും കുരങ്ങനെന്നും ഭസ്മാസുരനെന്നും വിളിച്ചവര്‍ അധിക്ഷേപിക്കുന്നു

പ്രതീക്ഷിക്കാത്തത് സംഭവിച്ചതോടെ മോദി ഭക്തര്‍ അമ്പരപ്പിലായി. അമ്പരപ്പ് മാറിയതോടെ പിന്നെ എല്ലാവരും കൂട്ടമായി പ്രീയങ്കയ്ക്ക് കൈകൊടുക്കുന്ന തിരക്കിലായി. ‘നിങ്ങളെന്താണോ അതാണ് നിങ്ങള്‍, ഞാനെന്താണോ അതാണ് ഞാന്‍’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രീയങ്ക ചിരിച്ചുകൊണ്ട് അവരോട് യാത്ര പറഞ്ഞത്. പ്രീയങ്കയുടെ ചിത്രങ്ങളെടുത്ത് സൗഹാര്‍ദ്ദപരമായാണ് മോദി ആരാധകരും പെരുമാറിയത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പങ്കജ് സിംഗിന് വേണ്ടിയുള്ള റോഡ് ഷോയ്ക്കായി എയര്‍പോര്‍ട്ടില്‍ നിന്ന് പോകുമ്പോഴാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പിന്നീട് ഇന്‍ഡോറില്‍ നടന്ന് പ്രീയങ്കയുടെ റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

DONT MISS
Top