ബിജെപി റോഡ്‌ഷോയ്ക്കിടയിലെ സംഘര്‍ഷം: പിന്നില്‍ തൃണമൂല്‍ എന്ന് അമിത് ഷാ, ബിജെപിക്കാര്‍ അക്രമികളെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ബിജെപിയുടെ റോഡ്‌ഷോയ്ക്ക് ഇടയിലെ അക്രമത്തിന് ഉത്തരവാദികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് അമിത് ഷാ. എന്നാല്‍ അക്രമികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആരോപിച്ചു.

കൊല്‍ക്കത്തയില്‍ നടന്ന റോഡ് ഷോയില്‍ ഓരോ പൗരന്മാരും പങ്കെടുത്തു. ഇതില്‍ അസ്വസ്ഥരായ തൃണമൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. കലാപമുണ്ടായിട്ടും തീരുമാനിച്ച സ്ഥലത്തും സമയത്തും പരിപാടി അവസാനിച്ചെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ബിജെപി പുറത്തുനിന്ന് എത്തിച്ച പ്രവര്‍ത്തകരാണ് അക്രമം ഉണ്ടാക്കിയത്. നേരത്തെ ആസൂത്രണം ചെയ്ത് നടത്തിയ അക്രമമാണിത്. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പൊളിച്ചതിന് പിന്നിലും ബിജെപിയാണെന്ന് മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: “തന്റെ സ്വന്തം തെറ്റിന് ലോകത്തെ ശിക്ഷിക്കുന്ന മോദി”; മോദിയുടെ തൊലിയുരിഞ്ഞ ടൈം മാസികയുടെ ലേഖനത്തിന്റെ മലയാള പരിഭാഷ

DONT MISS
Top