പാട്ടുപാടി വൈറലായി; അക്ഷയ് കുമാറിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച റിപ്പോര്‍ട്ടര്‍ ചാനലിനും ചീഫ് റിപ്പോര്‍ട്ടര്‍ ഹൈദര്‍ അലിക്കും അഭിനന്ദന പ്രവാഹം

സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ പാട്ടുകാരന്‍ മാധ്യമങ്ങളുടെ ക്യാമറയ്ക്കുമുന്നിലും എത്തിയിരുന്നു. പന്തലുപണിക്കുവന്ന് ഉച്ചയ്ക്ക് ലഭിക്കുന്ന ഇടവേളയില്‍ പാട്ടുപാടി ശ്രദ്ധേയനായ അക്ഷയ് കുമാറാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.

നിരവധി ആളുകളാണ് അക്ഷയ് പാടുന്നത് ഏറ്റെടുത്തതും പങ്കുവെച്ചതും. തുള്ളാത മനവും തുള്ളുമെന്ന സിനിമയിലെ ഇന്നിസൈ പാടിവരും എന്ന ഗാന ഏറെ ഹൃദ്യമായാണ് ഈ കലാകാരന്‍ പാടിയിരിക്കുന്നതും. എന്നാല്‍ അക്ഷയ് പാടിയതിനേയും ചിലര്‍ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചു.

അക്ഷയ് കുമാറിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച റിപ്പോര്‍ട്ടര്‍ ചാനലിനും ചീഫ് റിപ്പോര്‍ട്ടര്‍ ഹൈദര്‍ അലിക്കും അഭിനന്ദന പ്രവാഹവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നുണ്ട്.

ശരിക്കും അക്ഷയ് പാടിയതാണോ ഈ ഗാനം എന്ന ചോദ്യത്തിന് ഈ ഗാനം പാടിക്കൊണ്ടാണ് അക്ഷയ് പ്രതികരിച്ചത്. അദ്ദേഹവുമായുള്ള സംസാരം താഴെ കാണാം.

DONT MISS
Top