“തന്റെ സ്വന്തം തെറ്റിന് ലോകത്തെ ശിക്ഷിക്കുന്ന മോദി”; മോദിയുടെ തൊലിയുരിഞ്ഞ ടൈം മാസികയുടെ ലേഖനത്തിന്റെ മലയാള പരിഭാഷ

മോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച ടൈം മാസികയുടെ ലേഖനത്തിന്റെ മലയാള പരിഭാഷ താഴെ വായിക്കാം. അതീഷ് തസീര്‍ എഴുതിയ ലേഖനം റിപ്പോര്‍ട്ടര്‍ ലൈവിനുവേണ്ടി പരിഭാഷപ്പെടുത്തിയത് ദീപ്തി ജെഎസ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് മോദീഭരണത്തുടർച്ച താങ്ങാനാകുമോ?

തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന് മുമ്പ് ഒരിക്കലും ഇല്ലാതിരുന്ന അത്രയും ഭിന്നതകളിലാണ്.  ഇന്ത്യയുടെ പശ്ചിമ സംസ്ഥാനമായ ഗുജറാത്തിലെ ദീര്‍ഘകാല മുഖ്യമന്ത്രിയും ഹിന്ദു ദേശീയവാദികളുടെ,ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ നരേന്ദ്ര മോഡി 2014 ല്‍ മുപ്പത് വര്‍ഷത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നത്. അതുവരെ സ്വാതന്ത്രാനന്തരമുള്ള 67 വര്‍ഷക്കാലത്തില്‍ 54 വര്‍ഷവും

ജവഹര്‍ലാല്‍ നെഹറുവിന്റേയും ഇന്ദിരാ ഗാന്ധിയുടേയും പാരമ്പര്യം അവകാശപ്പെടാനുള്ള കോണ്‍ഗ്രസ്സ് എന്ന ഒരൊറ്റ പാര്‍ട്ടിയ്ക്ക് കീഴിലായിരുന്നു പ്രധാനമായും ഇന്ത്യയുടെ ഭരണം നിലനിന്നിരുന്നത്.

ഇപ്പോള്‍ മോദിയുടെ കീഴില്‍ BJP ഇന്ത്യയുടെ ഭാവി തീരുമാനിക്കാന്‍ അധികാരതുടര്‍ച്ച നേടുമോ എന്ന വിധിനിര്‍ണ്ണയത്തിലൂടെ രാജ്യം കടന്ന് പോവുകയാണ്. ഭൂമിയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് ഇന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. അഞ്ചര ആഴ്ചകളിലായി നീണ്ട് നില്‍ക്കുന്ന ഏഴ് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പില്‍ ഏകദേശം തൊണ്ണൂറ് കോടി പൌരന്മാരാണ് പങ്കാളികളാവുന്നത്.

ഇന്ത്യ സ്വാതന്ത്രത്തിലോട്ട് കടക്കുന്നതോട് കൂടിയാണ് ഈ കഥ ആരംഭിക്കുന്നത്. 1947 ല്‍ ബ്രിട്ടീഷ് ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുകയും ഇന്ത്യന്‍ മുസ്ലീങ്ങളുടെ മാതൃദേശമായി പാകിസ്താന്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കേംബ്രിജ് സര്‍വ്വകലാശാല ഉത്പന്നമായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വം ഇന്ത്യയെ ഒരു ഹൈന്ദവ രാഷ്ട്രമായി രൂപപ്പെടുത്താന്‍ തുനിഞ്ഞില്ല. വിഭജനാനന്തരവും വ്യക്തമായ മുസ്ലീം ജനസംഖ്യ ഉണ്ടായിരുന്ന (അന്ന് 32 ലക്ഷവും, ഇന്ന് 1കോടി 72 ലക്ഷത്തിലധികവും) ഇന്ത്യയെന്ന ആ നവസ്വതന്ത്ര രാജ്യത്തിനായി നെഹ്‌റു തെരഞ്ഞെടുത്തത് മതേതരത്വം എന്ന ആശയമായിരുന്നു. രാഷ്ട്രത്തേയും മതത്തേയും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുക എന്നതിനപ്പുറം ഇന്ത്യയെ സംബന്ധിച്ച് മതേതരത്വത്തിന് മറ്റുചില അര്‍ഥങ്ങളാണ് ഉണ്ടായിരുന്നത്.

Also Read: സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായേക്കും, തൃശൂരില്‍ നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാം: ടിഎന്‍ പ്രതാപന്‍

ഓര്‍വ്വെല്ലിന്റെ ‘ചിലര്‍ കൂടുതല്‍ തുല്യരാണ്’ എന്ന വാചകത്തോട് വിമര്‍ശകര്‍ പലരും ഇതിനെ പരിഭാഷപ്പെടുത്തുമ്പോഴും, തത്വത്തിലെങ്കിലും രാഷ്ട്രം എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നു എന്നതാണ് ഇവിടെ മതേതരത്വം കൊണ്ട് അര്‍ഥമാക്കുന്നത് എന്ന് കാണാം. ഷരിയ അടിസ്ഥാനമാക്കിയുള്ള ഗാര്‍ഹിക നിയമം പിന്‍തുടരാന്‍ മുസ്ലീങ്ങള്‍ക്ക് അനുമതി ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ ദേശത്തിന്റെ നിയമത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതായത് മുത്തലാക്കിലൂടെ എന്തെങ്കിലും തുച്ഛമായ നഷ്ടപരിഹാരം നല്‍കി ഭാര്യയുമായി വിവാഹമോചനം നേടാന്‍ ഇന്ത്യന്‍ മുസ്ലീം ഭര്‍ത്താവിന് അധികാരം ഉള്ളപ്പോള്‍ ഹിന്ദുക്കള്‍ പൊതുവേ അല്‍പ്പം കൂടി പരിഷ്കൃതമായ ഗാര്‍ഹിക നിയമങ്ങളാണ് പിന്‍തുടരുന്നത്. (2018 ലെ ഒരു നിയമത്തിലുടെ മോദി ഈ മുത്തലാക്കിനെ ഒരു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുകയുണ്ടായി.)

സ്വാതന്ത്രാനന്തരം കൂടുതല്‍ കാലവും നെഹറുവിന്റെ രാഷ്ട്രീയ പിന്‍ഗാമികളാണ് ഇന്ത്യ ഭരിച്ചിരുന്നത്. ജനാധിപത്യ ആദര്‍ശങ്ങളെന്നും തത്വങ്ങളെന്നും പൊതുവേ പ്രഖ്യാപിച്ച് കൊണ്ട് അവരുടെ ഭരണത്തിന്‍ കീഴില്‍ ഒരു ഫ്യുഡല്‍ രാജവംശം തന്നെ അവര്‍ ഇന്ത്യയില്‍ സ്ഥാപിച്ചു. 2014 മെയ്യില്‍ 543 പാര്‍ലെമെന്റ് സീറ്റീല്‍ 282 സീറ്റുകള്‍ നേടി മോദിയ്ക്ക് കീഴില്‍ BJP അധികാരത്തില്‍ വരുമ്പോള്‍ തകര്‍ന്നത് ഈ വാതിലുകളായിരുന്നു. 44 എന്ന തീരെ തുച്ഛമായ സീറ്റുകളിലേയ്ക്ക് ചുരുങ്ങിയ ഇന്ത്യയുടെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് പ്രതിപക്ഷം നയിക്കാനുള്ള അവകാശം പോലും അപ്രാപ്യമായി തീര്‍ന്നു.

നേതാക്കള്‍ രണ്ട് തരത്തിലുണ്ടാവും.

ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് അവരുടെ പ്രതിനിധികളായി ഉയര്‍ന്ന് വരുന്നവരും (തുര്‍ക്കിയിലെ എര്‍ദ്ദോഗാന്‍, ബ്രസീലിലെ ബോള്‍സേനെയിര്‍), ജനവികാരം മുതലെടുത്ത് നേതാക്കളായി വളര്‍ന്ന് വരുന്നവരും (അമേരിക്കയിൽ ഡൊണാൾഡ് ട്രമ്പ്, പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍). നരേന്ദ്ര മോദി ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ പെടുന്നു. ഒരു ചായ വില്‍പനക്കാരന്റെ മകനില്‍ നിന്നും രാഷ്ട്രനേതാവായി ഉയരുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ‘ബാലറ്റുപെട്ടിയിലെ വിപ്ലവം’ എന്നുതന്നെ പറയാം.

രാഷ്ട്രീയ വൈരുധ്യങ്ങള്‍ എന്നും ഇവിടെ നിലനിന്നിരുന്നെങ്കിലും മോദിയുടെ തെരഞ്ഞെടുപ്പ് കാണിക്കുന്നത് സംസ്കാരിക തലത്തിലുണ്ടായിരുന്ന വിള്ളല്‍ തന്നെയാണ്. ഇത്, ഇടത് – വലത് രാഷ്ട്രീയ വൈരുധ്യങ്ങളല്ല, പക്ഷേ അതിനെക്കാള്‍ ആഴത്തിലുള്ള അടിസ്ഥാന ആശയങ്ങളിലുള്ള വിള്ളലാണ്. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും അടിസ്ഥാന ആദര്‍ശങ്ങളിലും ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സവിശേഷതകള്‍, അതിന്റെ സ്ഥാപക പിതാക്കള്‍ ന്യുനപക്ഷങ്ങള്‍ക്കും അവരുടെ വ്യവഹാരങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി മാധ്യമങ്ങള്‍ വരെ ഉള്ള ഇടങ്ങളില്‍ ഉള്ള സ്ഥാനം തുടങ്ങിയവയെല്ലാം സംശയത്തിന്റേതായ നിഴലിലായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ നേട്ടങ്ങളായ മതേതരത്വം, ലിബറലിസം, മാധ്യമ സ്വാതന്ത്ര്യം മുതലായവയെല്ലാം ഒരു ഗൂഡാലോചനാ തന്ത്രമായിട്ടാണ് സവര്‍ണ്ണ ഹിന്ദുത്വം കണക്കാക്കിയിരുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കും, ക്രിസ്ത്യന്‍, ഇസ്ലാം മുതലായ ഏക ദൈവ വിശ്വാസങ്ങള്‍ക്കും ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന് മുകളില്‍ മേല്‍കോയ്മ നേടാനുള്ള തന്ത്രമായാണ് അവര്‍ ഇവയെ കരുതിയിരുന്നത്.

മോദിയുടെ വിജയവും അത്തരമൊരു സന്ദേഹത്തിന്റെ ഫലമായിരുന്നു. രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കളായ, നെഹ്റുവിനെ പോലുള്ള യുക്തിവാദി നേതാക്കളെ മോദി എതിര്‍ത്തു. പിന്നീട് നെഹ്രുവിന്റെ മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളെ ആക്രമിക്കുകയും,’കോണ്‍ഗ്രസ് മുക്ത ഭാരതം’ ഉറപ്പ് നല്‍കുകയും ചെയ്തു. ഹിന്ദു മുസ്ലീം സാഹോദര്യത്തെ ഉത്തേജിപ്പിക്കുന്ന ഒന്നും തന്നെ മോദി പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇതിനെല്ലാം പുറമേ അതുവരെ മതേതര രാഷ്ട്രം എന്ന് വരേണ്യ വര്‍ഗ്ഗം വിശ്വസിച്ചിരുന്ന സമൂഹത്തിന്റെ അടിത്തട്ടില്‍ ആഴത്തില്‍ വേരോടിയിരുന്നത് ജാതിവ്യവസ്ഥയും മുസ്ലീം വിരുദ്ധതയുമൊക്കെ തന്നെയായിരുന്നു എന്ന് മോദിയുടെ വിജയം നമുക്ക് കാണിച്ച് തരുന്നു.

Also Read: തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രം, ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ചേരുമ്പോഴാണ് രസം; റിമ കല്ലിങ്ങല്‍

രാഷ്ട്രീയ പ്രേരിത വിപ്ലവത്തിന്റെ ഒരു വലിയ ചരിത്രം തന്നെ ഇന്ത്യയ്ക്ക് അവകാശപ്പെടാനുണ്ട്. 1984 ല്‍ ഇന്ദിരാ ഗാന്ധി തന്റെ അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് 2733 ല്‍ അധികം സിഖുകാര്‍ ഡല്‍ഹി നഗരത്തില്‍ കൊലചെയ്യപെട്ടത് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.

കോണ്‍ഗ്രസ്സ് നേതൃത്വം കുറ്റാരോപണത്തില്‍ നിന്ന് മുക്തമല്ല എന്നിരിക്കിലും, ജനകൂട്ട പ്രവര്‍ത്തികളില്‍ നിന്നും മതേതരത്വമെന്ന ആശയത്തെ വേര്‍തിരിച്ച് നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 2002 ല്‍ തന്റെ സ്വദേശമായ ഗുജറാത്തില്‍ ആയിരത്തിലധികം മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ടിട്ടും മോദി അസാധാരണമാം വിധം നിശബ്ദത പാലിക്കുകയാണ് ചെയ്തത്. ഇതിലൂടെ ഞാന്‍ ജനക്കൂട്ടതിന്റെ സുഹൃത്താണെന്ന് നിശബ്ദമായി പ്രഖ്യാപിക്കുകയായിരുന്നു മോദി.

അള്‍ഡസ് ഹക്സിലി എഴുതുന്നു – “പാര്‍ട്ടിയേയും സാമ്പത്തിക താല്പര്യങ്ങളേയുംകാൾ വളരെ വലുതാണ് മൂല്യങ്ങളുടെ സംരക്ഷണം എന്ന് രാഷ്ട്രീയ വേഷധാരികള്‍ സമ്മതിക്കുന്നു” എന്ന്.

2014 ല്‍ മോദി വര്‍ഗ്ഗീയ വിദ്വേഷത്തെ സാമ്പത്തിക വാഗ്ദാനം ആക്കി മാറ്റി. തൊഴിലിനേയും വികസനത്തേയും കുറിച്ച് അന്ന് സംസാരിച്ചു. ഇന്ന് അവിശ്വസനീയമായിരുന്നു എന്ന് തോന്നുന്നു എങ്കിലും ആ തെരഞ്ഞെടുപ്പ് ഒരു പ്രതീക്ഷയുടേതായ തെരഞ്ഞെടുപ്പായിരുന്നു സത്യത്തില്‍. ആ സമയത്ത് ഡല്‍ഹി മാധ്യമങ്ങള്‍ മോദി വോട്ടര്‍മാരോട് ശ്രീരാമന്റെ ജനന സ്ഥലം എന്നവകാശപ്പെട്ട് 1992 ല്‍ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ തകർത്ത, ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമ ക്ഷേത്രം പണിയുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ‘നിങ്ങളെന്തിനാണ് ക്ഷേത്രത്തെ കുറിച്ച് സംസാരിക്കുന്നത്. നമുക്ക് വികസനം ആവശ്യമാണ്. അതിനാല്‍ ഞങ്ങള്‍ മോദിക്ക് വോട്ട് ചെയ്യുന്നു’ എന്നാണ്. 2014 ല്‍ മോദിയുടെ മുദ്രാവാക്യം,  ‘എല്ലാവരും ഒരുമിച്ച്, എല്ലാവര്‍ക്കും വികസനം’ എന്നായിരുന്നു.

എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ വേളയില്‍ മോദിയുടെ ആ വാക്കുകളുടെ വഞ്ചന വെളിവായിരിക്കുകയാണ്. മോദി അന്ന് വാഗ്ദാനം ചെയ്ത സാമ്പത്തിക അത്ഭുതം ദയനീയമായി പരാജയപ്പെട്ടു എന്ന് മാത്രമല്ല, ഇന്ത്യയില്‍ വര്‍ഗ്ഗീയതയുടേതായ ഒരു വിഷാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മോദിയുടെ ഈ ഭരണ കാലത്തിന് കഴിയുകയും ചെയ്തു. 2019 മാര്‍ച്ചില്‍ തേജസ്വി സൂര്യ എന്ന യുവ സംഘപരിവാര്‍ നേതാവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ഇപ്രകാരം ആണ്, “നിങ്ങള്‍ മോദിയ്ക്കൊപ്പം ഉണ്ടെങ്കില്‍ നിങ്ങള്‍ ഇന്ത്യയ്ക്കൊപ്പമാണ്. എന്നാല്‍ നിങ്ങള്‍ മോദിയ്ക്കൊപ്പം അല്ലാ എങ്കില്‍ നിങ്ങള്‍ ദേശ വിരുദ്ധ സംഘടനകളെ ശക്തിപ്പെടുത്തുകയാണ്”.

Also Read: ‘പ്രധാനമന്ത്രി കസേരയിലിരിക്കുന്നയാള്‍ക്ക് തന്റെ രാജ്യത്തെക്കുറിച്ചെങ്കിലും സാമാന്യ ബോധം വേണം’; വിഡ്ഢിത്തരങ്ങള്‍ പറഞ്ഞ് മോദി ജനങ്ങളെ അപമാനിക്കരുതെന്നും ചെന്നിത്തല

ഇന്ത്യന്‍ ജനസംഖ്യയിലെ പതിനാല് ശതമാനത്തിലധികം വരുന്ന മുസ്ലീങ്ങള്‍ക്ക് അത്യധികം ക്രൂരമായ അക്രമണങ്ങളാണ് ഹിന്ദു ജനക്കൂട്ടങ്ങളില്‍ നിന്നും ഈ കാലയളവില്‍ നേരിടേണ്ടി വന്നത്. ഭയപ്പെടുത്തുന്ന മറ്റൊന്ന് – അധികാരികളുടെ മൌനാനുവാദത്തോട് കൂടി തന്നെയാണ് ഇവയെന്നതാണ്.ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഹൈന്ദവ ആധിപത്യത്തിന്റെ വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. നിസ്സഹായനായ ഒരു മുസ്ലീം ഹിന്ദു ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് പാത്രമാകുന്നത് രാജ്യം അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ വീക്ഷിച്ചിട്ട് അധിക നാളുകളായിട്ടില്ല. 2017 ല്‍ രക്തം പുരണ്ട വസ്ത്രങ്ങളുമായി മുഹമ്മദ് നയിം തന്റെ ജീവന് വേണ്ടി ജനകൂട്ടത്തിന് മുന്നില്‍ കരയുന്ന ചിത്രം മോദിയുടെ കിരാത ഭരണത്തിന്റെ നേര്‍ചിത്രമാണ് നല്‍കുന്നത്.

ഓരോ സംഭവത്തിലും അധികാരികളുടെ മനോഭാവം ഒന്നു തന്നെയായിരുന്നു – അതിയശിപ്പിക്കുന്ന തരം ശാന്തത. അടിസ്ഥാന ആദര്‍ശങ്ങളും മൌലീകതയും പൂര്‍ണ്ണമായും തന്നെ ഇല്ലാതായിരിക്കുന്നു എന്ന് മാത്രമല്ല, മോദിയ്ക്ക് പോലും ഇത്തരം ആക്രമണങ്ങളുടെ ദിശ നിയന്ത്രിക്കാനാകാത്ത വിധം നഷ്ടമായിരിക്കുകയാണ്. വെറുപ്പിന് സമൂഹത്തില്‍ ഒരിക്കല്‍ അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ പിന്നീട് അതിന്റെ ലക്ഷ്യത്തെ തിരിച്ച് വിടുക എളുപ്പമല്ല എന്ന് BJP മനസിലാക്കിയിരിക്കുകയാണ്. മുസ്ലീംങ്ങളുടെ നേരേ ആക്രമണം നടത്തുന്ന അതേ ജനത അവര്‍ണ്ണ ഹൈന്ദവരെ അക്രമിക്കുവാനും തയ്യാറാവുന്നു. പാര്‍ട്ടിയ്ക്ക് ഒരിക്കലും താഴ്ന്ന ജാതി വോട്ടുകള്‍ നഷ്ടപ്പെടുക എന്നത് താങ്ങാനാവില്ല. പക്ഷേ 2016 ജൂലൈയില്‍ മോദിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ നടന്നത് ഏറ്റവും ഹീനമായ സംഭവം ആണ്. പശുവിന്റെ തോലുരിച്ചു എന്നതിന്റെ പേരില്‍ നാല് ദളിത് യുവാക്കളെ സവര്‍ണ്ണ ജനകൂട്ടം തെരുവിലൂടെ നടത്തി ഇരുമ്പ് വടികള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

മോദി ഗവണ്‍മെന്റിന്റെ കീഴില്‍ വനിതകളുടെ സ്ഥിതി എടുത്ത് പറയേണ്ട ഒന്നാണ്. വനിതകള്‍ക്കുള്ള അവസരങ്ങളും അവരുടെ സുരക്ഷയും  പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ആയി ഉയര്‍ത്തി കാട്ടിയിരുന്നു മോദി (2018 ലെ കണക്കുകള്‍ കാണിക്കുന്നത് സ്ത്രീകൾക്ക് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യമാണ് ഇന്ത്യ എന്നാണ്.) എന്നാല്‍ മറുവശത്ത് മോദിയും സഹപ്രവര്‍ത്തകരും തികച്ചും പുരുഷാധിപത്യപരമായ മനോഭാവമാണ് ഈ കാര്യത്തില്‍ പുലര്‍ത്തുന്നതെന്നും കാണാം. 2015 ല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ തീവ്രവാദിയായി ആരോപിച്ചതിന്റെ പേരില്‍ വലിയ എതിര്‍പ്പുകള്‍ക്കാണ് മോദി പാത്രമാകേണ്ടി വന്നത്. മോദി ഗവണ്‍മെന്റ് പ്രതിരോധ മന്ത്രിയായി ഒരു സ്ത്രീയെ നിയമിച്ചിട്ടുണ്ട്.എന്നിരുന്നാലും, BJP അധ്യക്ഷനായ അമിത് ഷാ,’സ്ത്രീകള്‍ക്ക് ദൈവീക സ്ഥാനമാണ് ഉള്ളത്’ എന്നു പ്രഖ്യാപിക്കുമ്പോൾ, മത മൌലിക വാദികള്‍ക്ക് സ്ത്രീകള്‍ നിശബ്ദരായി തുടരുന്നതാണ് ആനന്ദമെന്നത് വ്യക്തമാകുന്നു.

Also Read: കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്‌സെയെ ഇഷ്ടപ്പെടുന്നു, ഇലഞ്ഞിത്തറ മേളം പോലെ ഹിന്ദു ഒന്ന് പെരുക്കിയാല്‍ തീരും സകലവന്മാരുടെയും കൃമി കടി: അലി അക്ബര്‍

സാമ്പത്തിക വികസനം എന്ന മോദിയുടെ വാക്ക് വെറും പാഴ്വാക്ക് ആയിരുന്നു എന്ന് മാത്രമല്ല, ഇന്ത്യാക്കാര്‍ അവരുടെ വൈരുദ്ധ്യങ്ങളുടെ പേരില്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും ചെയ്തു. 2014 ല്‍ മോദിയ്ക്ക് ഈ മത-സാമൂഹിക വൈവിധ്യങ്ങള്‍ ചൂഷണം ചെയ്ത് പ്രതീക്ഷയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നു. എന്നാല്‍, 2019 ല്‍ അവരവരുടേതായ നൈരാശ്യമകറ്റാൻ ഈ വൈവിധ്യങ്ങള്‍ക്കുള്ളില്‍ തന്നെ അഭയം തേടാനാണ് ആഹ്വാനം ചെയ്യുന്നത്.

നെഹ്രു കുടുബത്തിന്റെ പിന്‍ഗാമിയായ രാഹുല്‍ ഗാന്ധി നയിക്കുന്ന പ്രതിപക്ഷം ഇന്ന് കുത്തഴിഞ്ഞ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ മോദിയ്ക്ക് വീണ്ടു അധികാരത്തില്‍ എത്താന്‍ കഴിഞ്ഞേക്കും. പക്ഷേ ഒരിക്കല്‍ കൂടി 2014 ല്‍ മുന്നോട്ട് വെച്ച ആ അനേകായിരം സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും വക്താവാകാന്‍ അദ്ദേഹത്തിന് കഴിയുകയില്ല. അന്ന് അദ്ദേഹം ഒരു പ്രകാശമാനമായ ഭാവിയുടേയും ഹൈന്ദവ നവികരണത്തിന്റേയും സാമ്പത്തിക പുരോഗതിയുടേയും മിശിഹാ ആയിരുന്നു. എന്നാല്‍ ഇന്ന് കേവലം ഒരു രാഷ്ട്രീയക്കാരന്‍ മാത്രമാണ്.

വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്നുപ്രതീക്ഷിക്കാൻ പോലും കഴിയാത്ത പരാജിതനായ രാഷ്ട്രീയക്കാരൻ.

മോദി തന്റെ മണ്ഡലമായി തെരഞ്ഞെടുത്ത വാരാണസിയില്‍ നിന്നും ഞാന്‍ 2014ലെ തിരഞ്ഞെടുപ്പ് കവർ ചെയ്തിരുന്നു. ജെറുസലേം, റോം, മെക്ക പോലെ,ഹിന്ദുക്കളുടെ പുണ്യസ്ഥലമായി കരുതപ്പെടുന്ന വാരാണസിയെ തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതിലൂടെ ഹൈന്ദവസങ്കൽപങ്ങളെ ദുരുപയോഗം ചെയ്യുകയായിരുന്നു മോദി.ആ തെരഞ്ഞെടുപ്പ് എന്നെ രണ്ടായി വിഭജിച്ചു. മുസ്ലീം വംശാവലിയില്‍ പെട്ട ഒരാളെന്ന നിലയിലും (എന്റെ പിതാവ് ഒരു പാകിസ്താനി മുസ്ലീം ആണ്), ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട ആളെന്ന നിലയിലും മോദി മുന്നോട്ട് വെയ്ക്കുന്ന ഇന്ത്യയില്‍ എനിക്ക്  സ്ഥാനം ഉണ്ടായിരിക്കില്ല. മറു വശത്ത് ഇന്ത്യയില്‍ അധികാരം മോദിയുടെ സാംസ്കാരിക നയത്തിന്‍ കീഴില്‍ അനുഭവ വേദ്യമാകുന്നതെങ്ങനെ എന്നോര്‍ത്ത് എനിക്ക് സഹാനുഭുതിയും തോന്നി.

Also Read: ‘തെളിഞ്ഞ ആകാശമാണ്, റോമിയോയ്ക്ക് കൃത്യമായി റഡാര്‍ സിഗ്നല്‍ ലഭിക്കുന്നുണ്ട്’; മോദിയെ ട്രോളി ഊര്‍മിള

പടിഞ്ഞാറ് ലിബറലുകളോ ഇടത്പക്ഷമോ താരതമ്യേന ഒരു പൊതു പ്രമാണി വര്‍ഗ്ഗത്തിന്റെ അധികാരത്തിന്‍ കീഴിലാണ്. ഇന്ത്യയിലാകട്ടെ പതിറ്റാണ്ടുകളായി ഇടതുപക്ഷമെന്നത് ഒരു ന്യുനപക്ഷത്തിന്റെ കൈകളില്‍ മാത്രം ഒതുങ്ങുന്നു. ഇടതുപക്ഷമാവുക എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്ന ഒരു കുത്തക വിഭാഗത്തിന് പുതിയ രാഷ്ട്രീയ-ബൗദ്ധിക ആശയങ്ങള്‍ മനസിലാക്കുക എന്നതാണെന്ന് കരുതുക താരതമ്യേന എളുപ്പമായിരുന്നു.

ഇന്ത്യന്‍ പുരോഗതിയെ സംബന്ധിച്ച് നെഹ്രുവിന്‌ കൂടുതല്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് അതിന്റേതായ വഴികളിലൂടെ ഒരു പുരോഗമന രാഷ്ട്രം ആകാന്‍ കഴിയില്ല എന്ന് അദ്ദേഹം മനസിലാക്കി. അതിനായി പാശ്ചാത്യരെ ആവശ്യമാണ്. ശാസ്ത്രവും ടെക്നോളജിയും ആവശ്യമാണ്. ഇതിനെല്ലാം പുറമേ പരമ്പരാഗത ജീവിതം പിന്‍തുടരുന്ന മനസ്സുകളില്‍ ശാസ്തീയ അവബോധം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു. എന്നാല്‍ മോദിയാകട്ടെ പുരാതന ഇന്ത്യന്‍ വഴിയിലൂടെ സഞ്ചരിച്ച് പുരോഗതിയിലേയ്ക്ക് എത്താമെന്ന മാനസികാവസ്ഥയാണ് രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

പുരാതന ഇന്ത്യാക്കാര്‍ക്ക് ജനികത ശാസ്ത്രത്തിന്റേയും പ്ലാസ്റ്റിക്ക് സര്‍ജ്ജറിയുടേയും രഹസ്യങ്ങള്‍ അറിയാമായിരുന്നു എന്ന് 2014 ല്‍ മുംബൈയില്‍ നടന്ന ഡോക്ടര്‍മാരുടേയും മെഡിക്കല്‍ പ്രൊഫഷനലുകളുടേയും ഒരു സമ്മേളനത്തില്‍ മോദി പറഞ്ഞു. ഹിന്ദു ദൈവമായ ഗണപതിയ്ക്ക് ആനയുടെ തല ലഭിച്ചത് അന്ന് തീര്‍ച്ചയായും ഇവിടെ പ്ലാസ്റ്റിക്ക് സര്‍ജ്ജന്‍മാര്‍ ഉണ്ടായിരുന്നു എന്നതിന് തെളിവാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

രാഷ്ട്രീയം മുതല്‍ സാമ്പത്തികം വരെ ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട മേഖലകളിലും കഴിവിനെക്കാള്‍ അവരുടേതായ വര്‍ഗ്ഗീയതാ വാദത്തിന് പ്രാധാന്യം നല്‍കുന്നവരെ പ്രതിഷ്ഠിച്ചതിലൂടെ ഇന്ത്യ ബൌധീക താഴ്ചയിലേക്കുള്ള പാതയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഹിന്ദു ദേശീയവാദിയായ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെ RBI ബോര്‍ഡില്‍ മോദി നിയമിക്കുകയുണ്ടായി.കൊളംബിയയിലെ പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജനായ ജഗദീഷ് ഭഗവതി ഇതേ കുറിച്ച് പറഞ്ഞത് “അദ്ദേഹം സാമ്പത്തിക ശാസ്ത്രഞ്ജനാണെങ്കില്‍ ഞാനൊരു ഭരതനാട്യം നിര്‍ത്തകനാണ്” എന്നായിരുന്നു.

ഇതേ ഗുരുമൂര്‍ത്തിയാണ് കള്ളപ്പണത്തിന് പരിഹാരമായി 2016 ല്‍ നോട്ട് നിരോധനം എന്ന ആശയം മോദിയ്ക്ക് ഉപദേശിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ഇനിയും രാജ്യം കരകയറിയിട്ടില്ല. സാമ്പത്തിക വളര്‍ച്ചയെക്കാളും ദേശിയതാ വാദം ഉയര്‍ത്തിയാണ് മോദി ഇപ്പോള്‍ അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളും ദേശീയ സുരക്ഷയുമെല്ലാം ഇതിന് ശക്തി നല്‍കുന്നു.

2017 ല്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യ ഉള്ളതും ഏറ്റവും കൂടുതല്‍ മുസ്ലീം ജനത ഉള്ളതുമായ ഉത്തര്‍ പ്രദേശില്‍ BJP മുഖ്യമന്ത്രിയായി നിയമിച്ചത് അതി തീവ്ര ഹിന്ദുത്വവാദിയും കാവിയുടെ വക്താവുമായ ഒരു സന്യാസിയെയാണ് – യോഗി ആദിത്യനാഥിനെ. ‘കൊല്ലപ്പെടുന്ന ഓരോ ഹിന്ദുവിനും പകരമായി നൂറ് മുസ്ലീങ്ങളെ കൊല്ലണ’മെന്നും ‘മുസ്ലീം സ്ത്രീകളെ ശവകല്ലറകളില്‍ നിന്നും എടുത്ത് ബലാല്‍സംഘം ചെയ്യണ’മെന്നും ആഹ്വാനം ചെയ്യുന്ന വ്യക്തിക്കൊപ്പം അയാള്‍ വേദി പങ്കിടുന്നു.

Also Read: ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ നാഥുറാം ഗോഡ്‌സെ: കമല്‍ഹാസന്‍

വിദ്യാഭ്യാസ മേഖലയിലെ ഒരു കടന്നുകയറ്റം തന്നെ മോദി നടത്തിയിട്ടുണ്ട്. യോഗ്യതയില്ലാത്തവരും, വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരുമായ വ്യക്തികളെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു.വലതുപക്ഷ സിദ്ധാന്തങ്ങളില്‍ ഊന്നിയിരുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ രാഷ്ടീയപരമായ മാറ്റങ്ങളല്ലാതെ വിദ്യാഭ്യാസത്തിന്റെ കാതലായ സ്വഭാവം തന്നെ മോദി മാറ്റികൊണ്ടിരിക്കുകയാണ്. ICHR, JNU തുടങ്ങിയ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ തലപ്പത്തും അധ്യാപനത്തിലും BJP യുടേതായ രാഷ്ട്രീയ ആശയങ്ങള്‍ പേറുന്നവരെ നിയമിച്ചു. വിദ്യാഭ്യാസ നിലവാരത്തെക്കാള്‍ അധികം അവരുടേതായ പൊളിറ്റിക്കല്‍ അജണ്ട നടപ്പാക്കുകയാണ് ഈ വിദ്യാഭ്യാസ മേഖലകളിലും അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ പുരോഗതിയെ പാശ്ചാത്യവത്കരണത്തോട് തുല്യപ്പെടുത്തുന്നതിനെ വിമര്‍ശിക്കുന്നതിനും യൂറോപ്യന്‍, അമേരിക്കന്‍ സംസ്കാരം കൊള്ളയടിക്കപ്പെട്ട ഇന്ത്യയുടേതായ ആശയങ്ങളും തത്വങ്ങളും സംരക്ഷിക്കുന്നതിനും മോദിയ്ക്ക് പൂര്‍ണ്ണ അവകാശമുണ്ട്.പക്ഷേ,മോദി ചെയ്യാന്‍ പാടില്ലാത്തത്- അഥവാ മോദിയ്ക്ക് ചെയ്യാന്‍ കഴിവില്ലാത്തത് എന്തെന്നാല്‍ ഇന്ത്യ വലിയ ശക്തിയായിട്ടാണ് ഉയരേണ്ടത്. അന്ധവിശ്വാസങ്ങളിലും മാജിക്കുകളിലും കെട്ടുപണിഞ്ഞ് കിടക്കുന്ന ഹിന്ദു മതഭരണമല്ല ഇവിടെ പുനഃപ്രതിഷ്ഠിക്കേണ്ടത് എന്നതാണ്.

പ്രശസ്ത ശ്രീലങ്കന്‍ ചരിത്രകാരന്‍ ഐ. കെ. കുമാരസ്വാമി തന്റെ “In India as in Europe” എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത് “പുരോഗമന സംസ്കാരത്തിന്റേതായ സ്ഥാപിത താത്പര്യങ്ങള്‍ തീര്‍ച്ചയായും ഉപേക്ഷിക്കണം. ഭൂതകാലത്തില്‍ നിന്നും ഭാവിയിലേയ്ക്കാണ് നമ്മുടെ ലോകം കെട്ടിപടുക്കേണ്ടത്.” എന്നാല്‍ മോദിയുടെ അധികാരത്തിന്റെ അടിസ്ഥാനം എന്നത് നമ്മള്‍ ഉപേക്ഷിച്ച് വന്ന ആ ഭൂതകാലത്തിനോടുള്ള സ്നേഹവും അതിനെ മനസിലാക്കലും ആണ്. എന്താണ് നമ്മുടേതായി ഉള്ളത്, എന്താണ് പുറത്ത് നിന്നും വന്നത് എന്നത് ഇന്ത്യയില്‍ എന്നും ആകാംഷ ഉളവാക്കുന്ന ഒരു ചോദ്യമാണ്.

Also Read: ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ വ്യക്തിപരം: ശശികല

വാരാണസിയില്‍ വെച്ച് ഇന്ത്യയില്‍ ഏറ്റവും ശക്തമായ ഹിന്ദു ദേശിയവാദികളുടെ യുവജന വിഭാഗമായ ABVP ലെ ഒരു അംഗത്തെ കാണാനിടയായി. അയാള്‍ എന്നോട് പറഞ്ഞത് – “എന്റെ കുടുംബത്തില്‍ ധാരാളം പേര്‍ കോമേഴ്സില്‍ ബിരുദധാരികളാണ്. പക്ഷേ ഞാന്‍ എന്റെ സംസ്കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. നമ്മുടേത് പോലെ ഒരു മഹത്തായ സംസ്കാരത്തെ നമ്മളില്‍ തന്നെയോ നമുക്കുള്ളില്‍ തന്നെയുള്ളവര്‍ക്കോ മാത്രമേ പ്രവര്‍ത്തിച്ച് ഇല്ലാതാക്കാന്‍ കഴിയുകയുള്ളു. ചിലര്‍- അവര്‍ ആരെന്ന് പറയാന്‍ എനിക്ക് കഴിയുകയില്ല  നമ്മളെ നിയന്ത്രിക്കുകയും ഇതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് “. വികസനം, വിനാശം തുടങ്ങിയ വാക്കുകള്‍ തമ്മിലുള്ള വ്യത്യാസം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.

കോളനിവത്കരണം സ്പര്‍ശിച്ചിട്ടില്ലെങ്കിലും ആഗോളവത്കരണത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഈ യുവ ഹിന്ദു ദേശീയവാദി ഇന്ത്യയുടെ പുതു തലമുറയുടെ പ്രതിനിധിയാണ്. അവര്‍ക്ക് അവരുടേതായ സംസ്കാരവും മതവും നശിക്കുന്നതായി അനുഭവപ്പെടുകയാണ്. ‘ഹിന്ദു ഫോബിയ’കളുടേതായ കാല്പനികതയില്‍ അവര്‍ ജീവിക്കുന്നു. സാംസ്കാരിക അധഃപതനം ഒരു രാഷ്ട്രിയ തന്ത്രമായി അവര്‍ കരുതുന്നു. ‘നമുക്ക് ഇടയില്‍ തന്നെ ഉള്ളവര്‍’ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് മുസ്ലീംങ്ങള്‍, ദളിതര്‍, ഇന്ത്യന്‍ വരേണ്യര്‍ തുടങ്ങിയവരെ ആണ്. ഇവരാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ അധഃപതനത്തിനും പാശ്ചാത്യവത്കരണത്തിനും കാരണമെന്ന് അവര്‍ കരുതുന്നു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് BJP അധ്യക്ഷനായ അമിത് ഷാ മുസ്ലീം കുടിയേറ്റകാരെ വിശേഷിപ്പിച്ചത് ‘ചിതലുകള്‍’ എന്നാണ്. ജനസംഖ്യയില്‍ ഇരുപത്തഞ്ച് ശതമാനത്തിലധികം മുസ്ലീങ്ങളുള്ള,മുസ്ലീം ചരിത്രത്താല്‍ സമ്പന്നമായ ഭോപ്പാലില്‍ BJP സ്ഥാനാര്‍ഥി ആയി നിര്‍ത്തിയിരിക്കുന്നത് കാവ്യധാരി സാധ്വി പ്രഗ്യാ താക്കൂരിനെയാണ്. അടുത്തിടെ അവർ വെല്ലുവിളിച്ചത്, “ഹിന്ദുക്കള്‍, ബുദ്ധന്‍മാര്‍, സിഖുകള്‍ ഒഴികെയുള്ള ബാക്കി എല്ലാവരേയും രാജ്യത്ത് നിന്നും പുറത്താക്കി രാജ്യം ശുദ്ധീകരിക്കും” എന്നാണ്. മുസ്ലീം ആരാധനാലയം ആക്രമിച്ച് ആറ് മനുഷ്യരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരയായിരുന്നു ഇവര്‍. അടുത്തിടെ ഈ കേസില്‍ ജാമ്യം ലഭിച്ച സാധ്വിയ്ക്ക് BJP സ്ഥാനാര്‍തിത്വം നല്‍കിയതിലൂടെ തീവ്ര ദേശീയതാവാദവും, തീവ്രവാദവും തമ്മില്‍ വിഭജിക്കാനാകാത്തതാണെന്ന് അരക്കിട്ടുറപ്പിക്കുന്നു.

മെച്ചപ്പെട്ട ഒരു പുതിയ ക്രമം ഉണ്ടാക്കാതെ തന്നെ ഇവിടെ നിലനില്‍ക്കുന്ന വ്യവസ്ഥിതി ഇല്ലാതാക്കുകയാണ് മോദിയുടെ ഇന്ത്യയില്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. മോദി വിജയിച്ചു,ഇനിയും വിജയിച്ചേക്കാം, പക്ഷേ എന്താകും അതിന്റെ അവസാനം? കുടുംബവാഴ്ചയ്ക്കപ്പുറം മറ്റൊന്നും വാഗ്ദാനം ചെയ്യാനാകാത്ത കോണ്‍ഗ്രസ്സ് പാര്‍ട്ടി മാത്രമാണ് പിന്നീട് ഇന്ത്യയ്ക്ക് മുന്നോട്ട് വെയ്ക്കാനുള്ളത്. രാഹുലിന്റെ സഹോദരിയായ പ്രിയങ്കാ ഗാന്ധി സഹോദരനൊപ്പം നേതൃത്വത്തില്‍ എത്തി എന്നതാണ് കോണ്‍ഗ്രസ്സിന് ഇക്കാലത്തുണ്ടായ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരം.

അമേരിക്കയില്‍ ഡെമോക്രാറ്റിക്ക് പാര്‍ടി ബില്‍ ക്ലിന്റ്റണ് ശേഷം ഹിലരി ക്ലിന്റണെ 2020 ലേയ്ക്ക് നിയോഗിച്ചതും പിന്നീട് മകള്‍ ചെല്‍സയെ ഉപാധ്യക്ഷ ആക്കിയതും പോലെയാണ് ഇത്. ഏറ്റവും ദുര്‍ബലമായ ഈ പ്രതിപക്ഷത്തിലാണ് ഇനി മോദിയുടെ പ്രതീക്ഷ. മോദിയെ പരാജയപ്പെടുത്തണം എന്ന് മാത്രം അജണ്ടയായുള്ള ഒരിക്കലും കൂടിച്ചേരാത്ത കുറേ പാര്‍ട്ടികളുടെ കൂട്ടമാണ് പ്രതിപക്ഷം എന്നതിപ്പോള്‍. 2014 ലെ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ മോദിയ്ക്ക് നിറവേറ്റാനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിന് പ്രതിപക്ഷത്തിന്റെ പോരായ്മകള്‍ ചൂണ്ടികാണിച്ച് നേരിടാനാണ് മോദി ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

മറ്റു നേതാക്കളെ പോലെ തന്നെ തന്റെ വൈറ്റ് ഹൌസിലിരുന്ന് ‘സുല്‍ത്താനേറ്റിന്റെ’ തെറ്റുകള്‍ക്കെതിരെ ട്വീറ്റുകളിലൂടെ പടപൊരുതാനേ മോദിയ്ക്ക് കഴിയുന്നുള്ളു. തന്റെ തന്നെ പരാജയങ്ങളിലൂടെ ലോകത്തെ ശിക്ഷിക്കുന്ന മോദിയുടെ ഭരണം ഇനിയും ഒരു അഞ്ച് കൊല്ലം കൂടി ഇന്ത്യയ്ക്ക് താങ്ങാനാകുമോ?

DONT MISS
Top