‘ടൂല ലൂല’ ഹെയര്‍ സലൂണുമായി അജു വര്‍ഗീസിന്റെ ഭാര്യ; ഉദ്ഘാടനം നിര്‍വഹിച്ചത് 4 മക്കള്‍ ചേര്‍ന്ന് (വീഡിയോ)

കൊച്ചി: താരങ്ങളുടെ ഭാര്യമാര്‍ ബിസ്സിനസ്സിലേക്ക് തിരിയുന്നത് പുതിയ കാര്യമല്ല. പലപ്പോഴും സിനിമയ്ക്ക് പുറമെ പല മലയാളി താരങ്ങളും ബിസ്സിനസ്സിലേക്ക് തിരിയാറുണ്ട്. വസ്ത്രം, ഹോട്ടല്‍ മേഖലയാണ് സാധാരണ  താരങ്ങള്‍ തിരഞ്ഞെടുക്കാറ്. നടന്‍ ജയസൂര്യയുടെ ഭാര്യയും നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയും ഇത്തരത്തില്‍ ബിസ്സിനസ്സിലേക്ക് തിരിഞ്ഞവരാണ്. ഇപ്പോഴിതാ നടന്‍ അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീനയും ബിസിനസ്സിലേയ്ക്ക് തിരിയുന്നു. കുട്ടികള്‍ക്കുവേണ്ടിയുള്ള ബ്യൂട്ടിക്കും ഹെയര്ഡ സലൂണുമാണ് അഗസ്റ്റീന ആരംഭിച്ചിരിക്കുന്നത്. കൊച്ചിയില്‍ കലൂരില്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ ‘ടൂല ലൂല’ എന്ന പേരില്‍ തുടങ്ങിയ സലൂണ്‍ ഉദ്ഘാടനത്തിന് നിരവധി താരങ്ങളാണ് എത്തിയത്.

also read:ഏട്ടനും വേണ്ടേ ഇങ്ങനെ ഒരു മോളേ? ശവത്തില്‍ കുത്തല്ലേയെന്ന് ഉണ്ണി മുകുന്ദന്‍

കഴിഞ്ഞ ദിവസം നടന്ന ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തെങ്കിലും ഉദ്ഘാടനം നിര്‍വഹിച്ചത് ഇവരാരുമല്ല. അജുവിന്റെ നാല് മക്കള്‍ ചേര്‍ന്നാണ ഉദ്ഘാനം ചെയ്തത്.ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മാതൃദിനത്തോട് അനുബന്ധിച്ചാണ് തന്റെ സംരംഭം തുടങ്ങിയിരിക്കുന്നത്.

ആസിഫ് അലിയും കുടുംബവും, മംമ്ത മോഹന്‍ദാസ്, അര്‍ജുന്‍ അശോകന്‍,നിരഞ്ജന അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ ഭാര്യ സൈറ റഹ്മാന്‍ ആണ് ഷോപ്പിന്റെ ഇന്റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത്.

DONT MISS
Top