ഏട്ടനും വേണ്ടേ ഇങ്ങനെ ഒരു മോളേ? ശവത്തില്‍ കുത്തല്ലേയെന്ന് ഉണ്ണി മുകുന്ദന്‍

കൊച്ചി: യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. സിനിമാത്തിരക്കുകള്‍ക്ക് ഇടയിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാകാറുളള താരം കൂടിയാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോള്‍ ആരാധകര്‍ എപ്പോഴും അറിയാന്‍ ആഗ്രഹം കാണിക്കും. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്ക ഉണ്ണി തിളങ്ങിയിരുന്നു. വിക്രമാദിത്യന്‍ സിനിമ പുറത്തിറങ്ങിയ ശേഷം മസിലളിയന്‍ എന്നാണ് ആരാധകര്‍ ഉണ്ണിയെ വിളിക്കാറുളളത്. തന്റെ വര്‍ക്കൗട്ട് വീഡിയോസും ചിത്രങ്ങളുമെല്ലാം ഉണ്ണി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

also read:സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായേക്കും, തൃശൂരില്‍ നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാം: ടിഎന്‍ പ്രതാപന്‍

നടന്റെ കല്യാണം എന്ന് നടക്കുമെന്നത് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. യുവതാരങ്ങളില്‍ അധികപേരും വിവാഹം കഴിച്ച സാഹചര്യത്തിലാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു.

also read:ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെ പ്രഖ്യാപിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മമ്മൂട്ടിയ്‌ക്കൊപ്പമുളള മാമാങ്കം എന്ന ചിത്രത്തിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. മാമാങ്കത്തിനു പുറമെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പുതിയ സിനിമകളുടെ തിരക്കിനിടെ നടന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു.

View this post on Instagram

She was all smiles and laughter as long as I didn’t touch ♥️♥️♥️ but isn’t she a darling 😘

A post shared by Unni Mukundan (@iamunnimukundan) on

ഒരു ചെറിയ പെണ്‍കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഉണ്ണിയുടെ പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

also read:തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രം, ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ചേരുമ്പോഴാണ് രസം; റിമ കല്ലിങ്ങല്‍

ഉണ്ണിയുടെ ചിത്രത്തിനു താഴെയായിട്ടാണ് ഒരു ആരാധകന്‍ ചോദ്യവുമായി എത്തിയിരുന്നത്. ഉണ്ണി ഏട്ടാ, ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളെ എന്നായിരുന്നു ഉണ്ണി മുകുന്ദനോട് ആരാധകന്റെ ചോദ്യം വന്നത്. അതേസമയം ഇതിനു മറുപടിയായി ശവത്തേല്‍ കുത്തല്ലേടാ കുട്ടാ എന്ന രസകരമായ മറുപടിയായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയിരുന്നത്.

DONT MISS
Top