ഡബ്യുസിസിയില്‍ അംഗമല്ലാത്തത് എന്തുകൊണ്ട്? കാരണം വ്യക്തമാക്കി അപര്‍ണ ഗോപിനാഥ്

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അപര്‍ണ ഗോപിനാഥ്. എബിസിഡി എന്ന ചിത്രത്തിലൂടെയാണ് മലയാളം സിനിമാ രംഗത്തേക്കുള്ള അപര്‍ണയുടെ കടന്നുവരവ്. അപര്‍ണ അഭിനയിച്ച പുതിയ ചിത്രം ഒരു നക്ഷത്രമുള്ള ആകാശം ഈ ആഴ്ച റിലീസ് ചെയ്യുകയാണ്. ഈ വേളയില്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസിയില്‍ അംഗമല്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് അപര്‍ണ.

also read: മത്സ്യബന്ധന ബോട്ടിന് മുന്നില്‍ കുതിച്ചുചാടി തിമിംഗലം; അമ്പരപ്പ് മാറാതെ മത്സ്യ തൊഴിലാളികള്‍ (വീഡിയോ)

ചെന്നൈയില്‍ താമസിക്കുന്ന ഒരാളായതിനാലാണ് താന്‍ ഡബ്യുസിസിയില്‍ അംഗമാകാത്തത് എന്നാണ് അപര്‍ണ പറയുന്നത്. കേരളത്തിലെ വനിതകള്‍ക്ക് വേണ്ടിയുള്ള സംഘടനയാണത്. താന്‍ കേരളത്തിലല്ല ചെന്നൈയിലാണ് ജീവിക്കുന്നത്. ഇവിടെ വന്ന് ജോലി ചെയ്യുന്ന ഒരാള്‍ മാത്രമാണ് . അതിനാലാണ് ഇതില്‍ അംഗമല്ലാത്തത്. വലിയ മഹത്തായ കാര്യമാണ് ഡബ്യുസിസി ചെയ്യുന്നത്. അതില്‍ അംഗമല്ലാത്തുകൊണ്ട് ഡബ്യുസിസിക്ക് എതിരാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

also read: തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രം, ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ചേരുമ്പോഴാണ് രസം; റിമ കല്ലിങ്ങല്‍

മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് സിനിമ ചെയ്യുന്നത്. ഒരേതരത്തിലുള്ള കഥാപാത്രങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ തനിക്ക് താല്‍പര്യം ഇല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ ഇവിടെ അംഗീകരിക്കപ്പെട്ടു എന്നത് വലിയ കാര്യമാണെന്നും അപര്‍ണ ഗോപിനാഥ് പറഞ്ഞു.

DONT MISS
Top