ലോകകപ്പില്‍ വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്ക്: സൈമണ്‍ കാറ്റിച്ച്

കൊല്‍ക്കത്ത: ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യക്കാണെന്ന് പ്രവചിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ച്. പരിചയസമ്പന്നരും യുവതാരങ്ങളും ഒത്തിണങ്ങിയ ഇന്ത്യക്കാണ് ഏകദിന ലോകകപ്പില്‍ ഏറ്റവുംകൂടുതല്‍ വിജയ സാധ്യതയെന്ന് ഓസ്‌ട്രേലിയയുടെ മുന്‍താരം സൈമണ്‍ കാറ്റിച്ച്. വിരാട് കോലിയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയുടെ കരുത്തെന്നും കാറ്റിച്ച് പറഞ്ഞു.

ലോകകപ്പ് നേടാനുള്ള അനുകൂല സാഹചര്യങ്ങള്‍ ഇംഗ്ലണ്ടിനുണ്ട്: സുനില്‍ ഗവാസ്‌കര്‍

ഓസ്‌ട്രേലിയയില്‍ ചരിത്രവിജയം നേടിയ നായകനാണ് കോലി. ലോകകപ്പിലും ഈ മികവ് പുലര്‍ത്തും. ശക്തമായ പേസ് ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും കിരീടസാധ്യതയുണ്ടെന്നും കാറ്റിച്ച് പറഞ്ഞു. 2011ലെ ലോകവിജയത്തില്‍ പങ്കാളിയായ കോലിക്ക് കീഴില്‍ ഇന്ത്യ ആദ്യമായാണ് ലോകകപ്പിന് ഇറങ്ങുന്നത്.

DONT MISS
Top