മത്സ്യബന്ധന ബോട്ടിന് മുന്നില്‍ കുതിച്ചുചാടി തിമിംഗലം; അമ്പരപ്പ് മാറാതെ മത്സ്യ തൊഴിലാളികള്‍ (വീഡിയോ)

മത്സ്യ ബന്ധന ബോട്ടിന് മുന്നില്‍ കുതിച്ച് ചാടുന്ന തിമിംഗലത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാനഡയിലെ മൊണ്ടറേ ബെയില്‍ നിന്ന് തിമിംഗല നിരീക്ഷകരായ കെയ്റ്റ് ക്യുമിംഗ്‌സും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേര്‍ന്നാണ് മനോഹരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

also read: രേവതിയെയും തന്നെയും കാണുമ്പോള്‍ ഒരുപോലെയുണ്ടെന്ന് പലരും പറഞ്ഞു; ആഷിക് അബു ഫോട്ടോ അയച്ചപ്പോള്‍ മൈ സിസ്റ്റര്‍ എന്നാണ് കമ്മന്റിട്ടത്: കെ കെ ശൈലജ

സാല്‍മണ്‍ മത്സ്യങ്ങളുടെ സീസണായതിനാല്‍ നൂറോളം മത്സ്യബന്ധന ബോട്ടുകളായിരുന്നു കടലില്‍ ഉണ്ടായിരുന്നത്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് പിന്നാലെ മറ്റൊരു ബോട്ടിലായിരുന്നു കെയ്റ്റ് ക്യുമിംഗ്‌സും ഡഗ്ലസ് ക്രോഫ്റ്റും സഞ്ചരിച്ചിരുന്നത്.

also read: ന്യൂസ് നാഷന്‍ ചാനലിന് നരേന്ദ്രമോദി നല്‍കിയ അഭിമുഖം നേരത്തെ തയ്യാറാക്കിയ തിരക്കഥയെന്നതിന് തെളിവുകള്‍ പുറത്ത്

തിമിംഗലം ഒന്നില്‍ക്കൂടുതല്‍ തവണ മത്സ്യബന്ധബോട്ടിന് മുന്നില്‍ കിടന്ന് കരണം മറിഞ്ഞിരുന്നു. ഒടുവിലാണ് ബോട്ടിന് മുന്നില്‍ നിന്നും കുതിച്ച് ചാടിയത്. വരളെ അത്ഭുത്തോടെയാണ് ഈ കാഴ്ച മത്സ്യതൊഴിലാളികള്‍ നോക്കി നിന്നത്.

also read: ‘തെളിഞ്ഞ ആകാശമാണ്, റോമിയോയ്ക്ക് കൃത്യമായി റഡാര്‍ സിഗ്നല്‍ ലഭിക്കുന്നുണ്ട്’; മോദിയെ ട്രോളി ഊര്‍മിള

DONT MISS
Top